അല്‍കോബാറില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കത്തി കാണിച്ച്‌ കവര്‍ച്ച

ദമാം: അല്‍കോബാര്‍ ഫവാസ്‌ സ്‌ട്രീറ്റിലെ ഈമാന്‍ സൂപ്പര്‍മാര്‍ക്കറ്റിലും കഴിഞ്ഞ ദിവസം കത്തി കാണിച്ച്‌ കവര്‍ച്ച നടന്നു.എറണാകുളം സ്വദേശി ബാബു, കൊല്ലം കുമാര്‍ എന്നിവരാണ്‌ ഈ കടയില്‍ ജോലി ചെയ്യുന്നത്‌. കടയില്‍ കയറിയ അക്രമികള്‍ കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി രണ്ടായിരത്തോളം റിയാലിന്റെ മൊബൈല്‍ റീ ചാര്‍ജ്‌ കാര്‍ഡും ആയിരത്തിലേറെ റിയാലും കളവ്‌ ചെയ്‌തു. സ്‌പോണ്‍സര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന്‌ പോലീസ്‌ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.