ദമാം പ്രവാസി ഉമര്‍കോയ കോഴിക്കോട്ട്‌ നിര്യാതനായി

ദമാം: ചക്കുംകടവ്‌ സഹ്‌ലന്‍ ഹൗസില്‍ തൃക്കോവില്‍ പള്ളിവീട്‌ ഉമര്‍ കോയ (55) കോഴിക്കോട്ട്‌ നിര്യാതനായി. പതിനാറ്‌ വര്‍ഷത്തോളമായി സൗദിയില്‍ ദമാമിലുള്ള ഉമര്‍ കോയ പത്ത്‌ വര്‍ഷമായി തകാഫുല്‍ ഇന്‍ഷുറന്‍സ്‌ കമ്പനി ഉദ്യോഗസ്ഥനാണ്‌. രണ്ട്‌ മാസം മുമ്പാണ്‌ റിയാദിലേക്ക്‌ മാറിയത്‌.
കോഴിക്കോട്ട്‌ ഒരു സ്വകാര്യ ആശുപത്രിയില്‍ മൂത്രാശയത്തില്‍ കല്ല്‌ നീക്കുന്നതിനുള്ള അത്യാധുനിക ചികിത്സക്ക്‌ ഉമര്‍ കോയ ഒക്‌ടോബറില്‍ വിധേയനായിരുന്നു. ഈ ശസ്‌ത്രക്രിയക്കിടയില്‍ സംഭവിച്ച അപാകത കിഡ്‌നിയെയും പാന്‍ക്രിയാസിനെയും ബാധിച്ചതാണ്‌ മരണത്തിന്‌ കാരണമായതെന്ന്‌ സുഹൃത്തുക്കള്‍ കുറ്റപ്പെടുത്തി.
പിതാവ്‌: മൊയ്‌തീന്‍ വീട്ടില്‍ മമ്മദ്‌ കോയ. ഭാര്യ: ആത്വിഖ. ഹന, ഹാനി, ഹൈഫ എന്നിവര്‍ മക്കളാണ്‌. മരുമകന്‍: ആസിഫ്‌ (ദുബായ്‌,). ദുബായിലുള്ള അന്‍സി സഹോദരനാണ്‌.
ദമാമില്‍ തെക്കേപ്പുറം കൂട്ടായ്‌മയുടെ സാംസ്‌കാരിക, കായിക രംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു ഉമര്‍കോയ. എമ്പതുകളിലും തൊണ്ണൂറുകളിലും കുറ്റിച്ചിറ യുവഭാവന സ്‌പോര്‍ട്‌സ്‌ ക്ലബ്ബിന്റെ സാമൂഹിക വിവിധ പ്രവര്‍ത്തനറംഗങ്ങളില്‍ സജീവമായിരുന്നു.