അല്‍കോബാറിലും ജുബൈലിലും കുട്ടികള്‍ക്കായി അറിവരങ്ങ്‌

ദമാം: മലയാളി കുട്ടികള്‍ക്കായി അറിവരങ്ങ്‌ 2009 ശില്‍പ്പശാല അല്‍കോബാറില്‍ ഇന്ന്‌ നടക്കും. ദീര്‍ഘകാലമായി കുട്ടികളുടെ വ്യക്തിത്വ വികാസ ക്യാമ്പുകള്‍ക്കും നേതൃത്വം നല്‍കി പരിചയസമ്പന്നരായ നജീമും ഉദയനുമാണ്‌ ശില്‍പ്പശാലക്ക്‌ നേതൃത്വം നല്‍കുന്നത്‌. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നടക്കുന്ന ക്യാമ്പില്‍ എട്ട്‌ വയസിന്‌ മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ്‌ പ്രവേശനം.
ജുബൈലില്‍ നവമ്പര്‍ 29ന്‌ ഞായറാഴ്‌ച രാവിലെ ഒമ്പതര മണി മുതല്‍ വൈകുന്നേരം ആറര മണി വരെ ജുബൈല്‍ അല്‍ ജൂദ്‌ വില്ലേജിലാണ്‌ ശില്‍പ്പശാലക്ക്‌ വേദിയൊരുങ്ങുന്നത്‌. രണ്ട്‌ സെഷനുകളിലായി ഒരുക്കിയിട്ടുള്ള അറിവരങ്ങില്‍ ശാസ്‌ത്രം, ഗണിതം, മാജിക്‌, മാജിക്കിന്റെ ശാസ്‌ത്രം, നിര്‍മ്മാണം എന്നീ വിഷയങ്ങളിലും നാടകം, നാടന്‍പാട്ട്‌, നേതൃത്വപരിശീലനം, സാമൂഹിക ബോധം എന്നിവയും ഉണ്ടായിരിക്കുന്നതാണ്‌. കളിയിലൂടെ പഠനം, പഠനത്തിലൂടെ കളി എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ വാനനിരീക്ഷണം, നക്ഷത്ര നിരീക്ഷണം, പരിസ്ഥിതി പഠനം എന്നിവയും അറിവരങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. താല്‍പ്പര്യമുള്ളവര്‍ക്ക്‌ ജുബൈല്‍ കോഓര്‍ഡിനേറ്റര്‍ പ്രേംരാജ്‌ കതിരൂരു(0507437894)രമായി ബന്ധപ്പെടാവുന്നതാണ്‌.