ദമാമില്‍ വിപുലമായ ഗ്ലോബല്‍ ചിത്രരചനാ - പാചക മത്സരം

ദമാം: ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദമാമിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്ര രചനാ മത്സരവും
കുടുംബിനികള്‍ക്കായി പാചകമത്സരവും സംഘടിപ്പിച്ചു. അല്‍ മുന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി. മമ്മു മാസ്റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ രാജു ജോര്‍ജ്‌ അധ്യക്ഷത വഹിച്ചു. ചന്ദ്രശേഖരന്‍ നായര്‍, ഉമര്‍ ഖാന്‍, ഡോ. ഇസ്‌മായില്‍ എന്നിവര്‍ ആശംസ നേര്‍ന്നു. പ്രോഗ്രാം കണ്‍വീനര്‍ ഗുണശീലന്‍ സ്വാഗതവും ജഗിമോന്‍ ജോസഫ്‌ നന്ദിയും പറഞ്ഞു. വര്‍ഷാ രാജ്‌ - രേഷ്‌മ രാജ്‌ സഹോദരമിാരുടെ പ്രാര്‍ത്ഥനയോടെയായിരുന്നു പരിപാടിയുടെ തുടക്കം.
ദമാമിലെ പ്രഗത്ഭ ഗായികാഗായകന്മാരായ ബൈജു, നനൗഷാദ്‌ ഗുരുവായൂര്‍, സബാഹ്‌ കോഴിക്കോട്‌, മോഹന്‍ദാസ്‌ എറണാകുളം, ചന്ദ്രശേഖരന്‍ നായര്‍, ലതിക സുനില്‍, വര്‍ഷരാജ്‌, രേഷ്‌മ രാജ്‌, ജിന്‍സി ഹരിദാസ്‌, മാസ്റ്റര്‍ നിരഞ്‌ജന്‍ തുടങ്ങിയവര്‍ സംഗീത വിരുന്നൊരുക്കി.
ചിത്രരചനാ മത്സരത്തില്‍ ഇരുനൂറിലധികം കുട്ടികള്‍ പങ്കെടുത്തു. പാചകമത്സരത്തില്‍ സുജാത, ലത മോഹന്‍ദാസ്‌, സുജ സാബു, സെലിന്‍ തുടങ്ങിയവര്‍ വിജയികളായി. മത്സരവിജയികള്‍ക്ക്‌ ഡിസംബര്‍ മൂന്നിന്‌ ഖതീഫ്‌ അല്‍ ശശിഹാബ്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ പത്താം വാര്‍ഷിക ആഘോഷ ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കും.പരിപാടികള്‍ക്ക്‌ മോഹന്‍ദാസ്‌, സുരേഷ്‌ കുമാര്‍, സുജ ഗുണശീലന്‍, കുമാരി ചന്ദ്രശേഖരന്‍ നായര്‍, ഷീജ ഹരിദാസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.