മനാമ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച ബാഗേജിന്റെ ഉടമയെ തേടുന്നു

ദമാം: ഒമാന്‍ എയര്‍ വഴി ബഹ്‌റൈനില്‍ നിന്നും യാത്രപുറപ്പെട്ട മലയാളിയും കുടംബവും മനാമ വിമാനത്താവളത്തില്‍ ഉപേക്ഷിച്ച ബാഗേജ്‌ ദമാമിലെത്തിച്ചു.
നവംബര്‍ പതിനൊന്നിന്‌ കുടുംബസമേതം യാത്ര ചെയ്‌ത രവി എന്ന ആളുടേതാണ്‌ ഈ 25 കിലോഗ്രാം ബാഗേജ്‌. ഈ ബാഗേജിന്റെ ഉടമയോ, സുഹൃത്തുക്കളോ തിരിച്ചുകിട്ടുന്നതിന്‌ 0501764356 നമ്പറില്‍ നവോദയ വെല്‍ഫെയര്‍ കോഓര്‍ഡിനേറ്റര്‍ ഇ.എം. കബീറുമായോ ദമാമില്‍ ശംസു ഓര്‍ബിറ്റ്‌ കമ്യൂണിക്കേഷന്‍സിലെ ശംസു (0501546474)വുമായോ ബന്ധപ്പെടണം.
ഈ ബാഗേജിനെക്കുറിച്ച അന്വേഷണത്തില്‍ വ്യക്തമായ വിവരം ഇതാണ്‌: രവി മനാമയിലെത്തിയത്‌ സ്വകാര്യ ടാക്‌സിയിലാണ്‌. അവിടെ നിന്ന്‌ കൈവശമുള്ള ലഗേജ്‌ നിശ്ചിത അളവില്‍ 24 കിലോഗ്രാം കൂടുതലാണെന്ന്‌ അറിഞ്ഞത്‌. വൈകിയായതിനാല്‍ മറ്റാരെയും ബന്ധപ്പെട്ട്‌ സഹായം തേടാനുള്ള സമയം കിട്ടിയില്ല. ഈ അവസ്ഥയില്‍ 25 കിലോഗ്രാം ബാഗേജ്‌ ഒഴിവാക്കുകയായിരുന്നു.
ഇതേ വിമാനത്തില്‍ യാത്രക്കാരനായ ചെര്‍പ്പുളശ്ശേരി അഫ്‌സലും വൈകിയാണ്‌ വിമാനത്താവളത്തിലെത്തിയിരുന്നത്‌. രവിയുടെ വിഷമം കണ്ട്‌ അഫ്‌സല്‍ അപ്പോള്‍ ബഹ്‌റൈനിലുണ്ടായിരുന്ന സുഹൃത്ത്‌ ശംസുവിന്‌ (ഓര്‍ബിറ്റ്‌) ബാഗേജിനെക്കുറിച്ച്‌ വിവരം നല്‍കി. എയര്‍പോര്‍ട്ടില്‍ നഷ്‌ടപ്പെടുന്നത്‌ ഒഴിവാക്കുന്നതിന്‌ ശംസു ബാഗേജ്‌ ദമാമിലെത്തിച്ചു.ബാഗേജ്‌ ഉപേക്ഷിക്കുന്ന വിഷമവും വിമാനം പുറപ്പെടുന്നതിന്റെ തിരക്കം കാരണം രവിയുടെ നമ്പറും വിശദവിവരങ്ങളും വാങ്ങുന്നതിന്‌ വിട്ടുപോയി.
അതിനാല്‍ ബാഗേജ്‌ സൂക്ഷിക്കുന്ന ആളിന്‌ രവിയെയോ സുഹൃത്തുക്കളെയോ കണ്ടെത്താനാവാത്ത അവസ്ഥയിലാണ്‌. പെട്ടിക്ക്‌ പുറത്ത്‌ വിലാസമില്ല. പെട്ടി തുറന്നുനോക്കിയെങ്കിലും ബന്ധപ്പെടാവുന്ന ഒരു നമ്പറും വിവരവും കാണുന്നുമില്ല. പെട്ടിക്കുള്ളില്‍ മറ്റുള്ളവര്‍ നല്‍കിയ സാധനങ്ങളാണെന്ന്‌ മനസിലാകുന്നു. രവിയോ സുഹൃത്തുക്കളോ ബന്ധപ്പെടണമെന്ന്‌ കബീര്‍ അഭ്യര്‍ത്ഥിച്ചു.