നാനാത്വത്തില്‍ ഏകത്വം സന്ദേശവുമായി ദമാമില്‍ കലാസന്ധ്യ അരങ്ങേറി

ദമാം: സണ്‍ഷൈന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിന്‌ അനുബന്ധമായി ഒരുക്കിയ സാംസ്‌കാരിക കേന്ദ്രത്തില്‍ നാനാത്വത്തില്‍ ഏകത്വം എന്ന ലക്ഷ്യവുമായി കലാസന്ധ്യ അരങ്ങേറി. സ്‌കൂള്‍ കുട്ടികളും വിവിധ കലാസാംസ്‌കാരിക സംഘടന്‌ പ്രതിനിധികളും സംബന്ധിച്ച പരിപാടി ആഹ്ലാദകരമായ അനുഭവമായി.
ചെയര്‍മാന്‍ ജോണ്‍സണ്‍ കീപ്പള്ളില്‍ ഉദ്‌ഘാടനം ചെയ്‌തു.
എം. ഡി. മാത്യു ജോസഫ്‌ കളത്തില്‍പറമ്പില്‍ ആശംസ നേര്‍ന്നു. സണ്‍ഷൈന്‍ സ്‌കൂളിന്റെ ചതുര്‍മാസ പത്രിക റെയ്‌സ്‌� പ്രകാശനം ദമാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതിയംഗം ജോണ്‍ തോമസിന്‌ നല്‍കി ജോണ്‍സണ്‍ കീപ്പള്ളില്‍ നിര്‍വഹിച്ചു.
ചടുല നൃത്തച്ചുവടുകളുമായി കുട്ടികള്‍ അവതരിപ്പിച്ച ഭാംഗ്‌ഡയും ലിജുവിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ സംഘനൃത്തവും ബോളിവുഡ്‌ ഡാന്‍സും, സോമശേഖരന്‍ മാസ്റ്റര്‍ സഞ്‌ജയ്‌ ശ്രീവത്സന്‍, സുരേഷ്‌, എന്നിവരുടെ ലളിത ഗാനങ്ങളും സിനിമാഗാനങ്ങളും ഫാഷന്‍ ഷോയും അരങ്ങേറി. പാകിസ്ഥാനി ഗായകര്‍ അവതരിപ്പിച്ച നാടന്‍പാട്ട്‌ ആഗോള കലാഗ്രാമമെന്ന ലക്ഷ്യം സാര്‍ത്ഥകമാക്കുന്നതായി.അറബിക്ക്‌, ഉറുദു, ഇംഗ്ലീഷ്‌, മലയാളം വിഭാഗങ്ങളുടെ കലാസൃഷ്‌ടികളും ശ്രദ്ധിക്കപ്പെട്ടു. നൃത്താധ്യാപകരായ ശശി നാരായണന്‍, തൂശൂര്‍ മോഹന്‍ എന്നിവര്‍ ചിട്ടപ്പെടുത്തിയ ഭരതനാട്യം, ജയ്‌ ഹോ സിനിമാറ്റിക്‌ ഡാന്‍സ്‌, മെഴുകിതിരി നൃത്തം എന്നിവ ചടങ്ങിന്‌ മിഴിവേകി. നെവില്‍ ക്രാസ്റ്റ്രാ, നുമെറും എന്നിവരുടെ പ്രഭാഷണം സ്‌കൂളിലെ സ്‌പീച്ച്‌ ക്രാഫ്‌റ്റ്‌ പദ്ധതിയുടെ മികവ്‌ തെളിയിക്കുന്നതായി. ഷെറിന്‍ ക്രാസ്റ്റൊ, സമീറാ ജാമില്‍, തഹ്‌നിയത്ത്‌ അന്‍ജും എന്നിവരുടെ നേതൃത്വത്തില്‍ കെ.ജി. കുട്ടികളുടെ കലാപ്രകടനവും വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥനാഗാനവും അവതരിപ്പിച്ചു. അധ്യാപികമാരുടെ സംഘഗാനത്തോടെയാണ്‌ കലാസന്ധ്യ സമാപിച്ചത്‌. ഗജലക്ഷമി നന്ദി പറഞ്ഞു. കുമാരി നൗറീന ഖിറാഅത്ത്‌ നടത്തി. ഹെഡ്‌മിസ്‌ട്രസ്‌ സൈമ അഹമ്മദ്‌ അന്‍വര്‍,റിനി എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി. സണ്‍ഷൈന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തുടര്‍ന്നും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേദിയൊരുക്കുമെന്ന്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ പി.ജി.എസ്‌.മേനോന്‍ അറിയിച്ചു. സംഗീതം,നൃത്തം, വാദ്യോപകരണങ്ങള്‍, നാടകശാല ക്ലാസ്സുകളും കലാകേന്ദ്രത്തില്‍ ആരഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. കിഴക്കന്‍ പ്രവശ്യയിലെ താല്‌പര്യമുള്ള കുട്ടികള്‍ക്ക്‌ 03 8028814, 8028815, 0505829029 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.