ദമാം ചേലേമ്പ്ര കൂട്ടായ്‌മയുടെ വാര്‍ഷികവും ഈദ്‌ സംഗമവും

ദമാം: ദമാമിലെ ചേലേമ്പ്ര കൂട്ടായ്‌മയുടെ ഒന്നാം വാര്‍ഷികവും ഈദ്‌ സംഗമവും നടത്താന്‍ പ്രവര്‍ത്തകസമിതി യോഗം തീരുമാനിച്ചു. ഹുസൈന്‍ ചേലേമ്പ്ര (ചെയ.), കെ.എന്‍, സുബൈര്‍ (വൈ. ചെയ.), ആഷിഖ്‌ റഹ്‌മാന്‍ എളന്തുമ്മല്‍ (കണ്‍.), വി.എ. ലത്തീഫ്‌ (ജോ. കണ്‍.) എന്നിവര്‍ ഭാരവാഹികളായി പ്രോഗ്രാം കമ്മിറ്റിയെ തിരഞ്ഞെടുത്തു. രണ്ടാം പെരുന്നാള്‍ ദിനത്തില്‍ അല്‍കോബാര്‍ അപ്‌സര ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ അബ്‌ദുല്‍ മജീദ്‌ കൊടുവള്ളി വ്യക്തിത്വ വികസനം, സമ്പാദ്യ ശീലം പ്രവാസികളില്‍ എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ച്‌ സംസാരിക്കും. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ക്വിസ്‌ മത്സരം ചിത്ര രചനാ മ്‌തസരം, ദിനേഷ്‌ കണ്ണര്‍ നയിക്കുന്ന ഗാനമേള, സാംസ്‌കാരിക സംഗമം എന്നിവയും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങല്‍ക്ക്‌ 0504948614, 0568204840 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്‌.
ഹുസൈന്‍ ചേലേമ്പ്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബഷീര്‍ ഹാജി, സൈതലവി, കെ.എം. ബാവ, മുസ്‌തഫ പാറയില്‍ എന്നിവര്‍ സംസാരിച്ചു. കുഞ്ഞിമോന്‍ മേക്കാട്ടയില്‍ ഉദ്‌ഘാടനം ചെയ്‌തു. ആഷിഖ്‌ റഹ്‌മാന്‍ സ്വഗതവും, എം.കെ. അബ്‌ദുല്‍ റഹ്‌മാന്‍ നന്ദിയും പറഞ്ഞു. മുനവ്വര്‍ ഖിറാഅത്ത്‌ നടത്തി.