വാദ്യ വിസ്‌മയവും ഗസലിന്റെ ഈണവുമായി നവ്യാനുഭവം പകര്‍ന്ന്‌ ദമാമില്‍ സൂര്യഫെസ്റ്റ്‌

ദമാം: നടനചാരുതയും വാദ്യവിസ്‌മയങ്ങളുടെ താളപ്പൊരുത്തവും ഗസലിന്റെ ഈണവും ദമാമില്‍ സൂര്യയുടെ ഇന്ത്യാഫെസ്റ്റ്‌ അവിസ്‌മരണീയഅനുഭവമാക്കി. പ്രൗഡമായ നിറഞ്ഞ സദസിന്‌ മുന്നില്‍ അതത്‌ മേഖലകളിലെ മികവ്‌ തെളിയിച്ച കലാകാരന്മാരുടെ തകര്‍പ്പന്‍ പ്രകടനം മൂന്ന്‌ മണിക്കൂറോളം നീു.
ഇന്ത്യക്കകത്തും പുറത്ത്‌ അമേരിക്ക, യൂറോപ്പ്‌, പൂര്‍വേഷ്യന്‍ നാടുകള്‍ തുടങ്ങി അസംഖ്യം വേദികളിലൂടെ വിഖ്യാതരായ കഥക്‌ നര്‍ത്തകര്‍ ഹരിയും ചേതനയുമാണ്‌ ആദ്യ സെഷനില്‍ വേദിയിലെത്തിയത്‌.
മാസ്‌മരികമായ ചുവടുകളുമായി അശ്ലീലതയും ആഭാസവും ഒട്ടുമില്ലാതെ, തികച്ചും സഭ്യമായ ചലനങ്ങളുമായി ഇരുവരും വേദിയില്‍ വിസ്‌മയം ജനിപ്പിച്ച്‌ ഒഴുകി നീങ്ങി. ദൈവികതയും പ്രേമവും ആഹ്ലാദവും അനുഗ്രഹവും വിഷയമാക്കി മിര്‍സാ ഗാലിബിന്റെ ഈരടികളുടെ ആശയം അടിസ്ഥാനമാക്കി ഉഷാ വെങ്കിടേശ്വരന്‍ രചിച്ച്‌ ഉസ്‌താദ്‌ ഫയാസ്‌ഖാന്‍ സംഗീതം നല്‍കിയ വരികള്‍ക്ക്‌ സ്വയം ചിട്ടപ്പെടുത്തിയ ചുവടുകള്‍ ചേതനയും ഹരിയും അവതരിപ്പിച്ചു. ഇരുവരും ചേര്‍ന്ന്‌ ഒരുക്കിയ ജുഗല്‍ബന്ദി സദസ്‌ വിസ്‌മയത്തോടെ, ഹര്‍ഷാരവത്തോടെ ആസ്വദിച്ചു.
രാം സെഷനില്‍ ഉസ്‌താദ്‌ റാഷിദ്‌ മുസ്‌തഫ (തബല) കലൈമണി പ്രേംകുമാര്‍ (മൃദംഗം), ഉസ്‌താദ്‌ നാസര്‍ ഖാന്‍ (സാംരംഗി), ഫതെഹ്‌ സിംഗ്‌ (ഫഖാവജ്‌ം) എന്നിവര്‍ ലയശക്തി ഫ്യൂഷന്‍ അവതരിപ്പിച്ചു.
മാന്ത്രിക വിരലുകള്‍ തബലയിലും മൃദംഗത്തിലും സൃഷ്‌ടിച്ച നാദവൈവിധ്യത്തിനൊപ്പം സദസും താളം പിടിച്ചും കൈയടിച്ചും
ആസ്വദിച്ചു.
പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയനായ മലയാളി ഗസല്‍ ഗായകന്‍ ഷഹ്‌ബാസ്‌ അമന്‍ സൗദിയിലെ അരങ്ങേറ്റം മൂന്നാമത്‌ സെഷനില്‍ ഉജ്വലമാക്കി. അസ്‌തമന കടലിന്റെ, തെളിഞ്ഞു പ്രേമയമുന വീും തുടങ്ങിയവക്കൊപ്പം സദസിന്റെ അഭ്യര്‍ത്ഥന അനുസരിച്ച്‌ സൈഗാള്‍, ജഗജിത്‌ സിംഗ്‌, പങ്കജ്‌ ഉധാസ്‌ തുടങ്ങിയവരുടെ വിശ്രുതമായ ചുപ്‌കേ ചുപ്‌കേ, റഫ്‌ത റഫ്‌ത, ഛിട്ടി ആയി ഹേ തുടങ്ങിയ ഗസലുകളും ഹൃദ്യമായി ആലപിച്ച ഷഹ്‌ബാസ്‌ ബാബുരാജിന്റെ മനസ്‌ തരളിതമാക്കുന്ന പ്രാണസഖി ഞാന്‍ വെറുമൊരു പാട്ടുകാരന്‍ എന്ന ഗാനത്തോടെയാണ്‌ അവസാനിപ്പിച്ചത്‌. ഉസ്‌താദ്‌ റാഷിദ്‌ മുസ്‌തഫ (തബല) ഉസ്‌താദ്‌ നാസര്‍ ഖാന്‍ (സാംരംഗി), എന്നിവര്‍ പിന്നണിയൊരുക്കി.
സൂര്യ പാട്രണും സൈഹാത്തി ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസ്‌ ചെയര്‍മാനുമായ അബ്‌ദുല്ലാ അല്‍ സൈഹാത്തി സൂര്യ ഇന്ത്യ ഫെസ്റ്റ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഇന്ത്യയുടെയും സൗദിയുടെയും മഹത്തായ സംസ്‌കാരങ്ങളെ കൂടുതല്‍ അടുപ്പിക്കുന്നതിനും ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും സൂര്യ കലാകാരന്മാരുടെ സന്ദര്‍ശനം ഉപകരിക്കുമെന്ന്‌ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സൂര്യസാരഥിയും സംഘാടകനുമായ സൂര്യ കൃഷ്‌ണമൂര്‍ത്തി ആമുഖമായി സംസാരിച്ചു. സൂര്യ ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ റഫീഖ്‌ യൂനുസ്‌ സ്വാഗതവും ഗിരീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. ശ്രീജിത്‌ കുമാര്‍ (ജിദ്ദ) അവതാരകനായിരുന്നു.