ദമാം ഇന്ത്യന്‍ സ്‌കൂളില്‍ വര്‍ണശബളമായ കെ.ജി. വിഭാഗം കായികമേള

ദമാം: വര്‍ണശബളമായ പരിപാടികളോടെ ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ കെ.ജി. വിഭാഗം സ്‌പോര്‍ട്‌സ്‌ ഡേ സംഘടിപ്പിച്ചു. സ്‌കൂള്‍ ഭരണസമിതിയംഗം ഫയാസുര്‍റഹ്‌മാന്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഇ.കെ. മുഹമ്മദ്‌ ഷാഫി സ്വാഗതവും ഗീത ചന്ദ്രഭാനു നന്ദിയും പറഞ്ഞു. ബീന ജോര്‍ജ്‌ അവതാരകയായിരുന്നു.
പ്രമീള, ലെവിറ്റ, അഹ്‌മദുന്നീസ, ഖുലൂദ്‌ (എല്‍.കെ.ജി), സറീന, അനീസ (സ്‌പെഷ്യല്‍ കെയര്‍), വാസന്തി, ലാമിയ, ഗുല്‍നാസ്‌, റിറ്റി (വില്ല), ചിത്ര, രോഷ്‌നി, വാഗിത, റുബീന, ജീന (യു.കെ.ജി) എന്നീ അധ്യാപികമാരുടെ ശിക്ഷണത്തില്‍ ചിട്ടപ്പെടുത്തിയ മാസ്‌ ഡ്രില്‍ കൊച്ചുകുരുന്നുകള്‍ ആകര്‍ഷകമായി അവതരിപ്പിച്ചു. ഹെഡ്‌മിസ്‌ട്രസ്‌ നജ്‌മ നഖാതിന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ്‌ കോഓര്‍ഡിനേറ്റര്‍മാരായ നീരജ്‌ എസ്‌, ഷമീം എസ്‌, ഗീത ആര്‍, ജയശ്രീ എന്‍, ബീന ജെ, എം. ഷീബ, ജൂലിയറ്റ്‌ ഡി., അനിത എന്‍.വി എന്നിവര്‍ കായിക മേളക്ക്‌ നേതൃത്വം നല്‍കി.