കോബാറില്‍ നെസ്റ്റോ സെവന്‍സ്‌ ഫുട്‌ബാള്‍ മേളയില്‍ ഇംകോയും എ.ബി.സിയും സെമിയില്‍

ദമാം: നെസ്റ്റോയും യുനൈറ്റെഡ്‌ എഫ്‌.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന സെവന്‍സ്‌ ഫുട്‌ബോള്‍ മേളയില്‍ ദമാം ഇംകോ, ദമാം എ.ബി.സി (യുനൈറ്റഡ്‌ എഫ്‌.സി) ടീമുകള്‍ വിജയിച്ച്‌ സെമിയില്‍ കടന്നു. അല്‍ കോബാര്‍ ഗൊസൈബി ഫ്‌ളഡ്‌ലിറ്റ്‌�സ്റ്റേഡിയത്തില്‍ ദമാം ഇംകോ ടീമും കോര്‍ണിഷ്‌ സോക്കറും തമ്മില്‍ നടന്ന ആദ്യ ക്വാര്‍ട്ടറില്‍ ആരും ഗോളടിച്ചില്ല. തുടര്‍ന്ന്‌ ടൈ ബ്രേക്കറിലാണ്‌ ഇംകോ വിജയം നേടിയത്‌. ഇംകോ ഗോളി അഗസ്‌ററിനാണ്‌ ഈ മത്സരത്തിലെ മാന്‍ ഓഫ്‌ ദ മാച്ച്‌.. ദമാം എ.ബി.സിയും തമ്മിലുള്ള രണ്ടാമത്‌ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ കോബാര്‍ പൈ സോക്കറിനെ പരാജയപ്പെടുത്തി. വിജയികള്‍ക്കായി ഷമീര്‍ രണ്ട്‌ ഗോളുകള്‍ നേടിയപ്പോള്‍ പരാജിതരുടെ ഏക ഗോള്‍ കോര്‍ണര്‍കിക്കില്‍ നിന്നും ജംഷീറാണ്‌ നേടിയത്‌. ഷമീറാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌. സി.കെ ഷാഹിര്‍ (സിറ്റി ഫ്‌ളവര്‍) ഷെറീഫ്‌, എം.കെ. ശംസുദ്ദീന്‍, സാലെഹ്‌ എ. സാദ്‌, വി.എ. റസാഖ്‌, രാജു ലൂക്കാസ്‌ തുടങ്ങിയവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.
അടുത്ത മത്സരം വ്യാഴാഴ്‌ചക്ക്‌ പകരം ഈദ്‌ ദിനമായ വെള്ളിയാഴ്‌ചയായിരിക്കും സംഘടിപ്പിക്കകയെന്ന്‌ ഭാവരാഹികള്‍ അറിയിച്ചു. അല്‍ മുസ്‌തനീര്‍ ഖാലിദിയയും ദമാം ബദര്‍ അല്‍ റബീയും തമ്മിലും, നേപ്പാള്‍ എഫ്‌.സി - റിയാദ്‌ ഫ്‌ളയിംഗ്‌ സോക്കര്‍ ടീമുകള്‍ തമ്മിലാണ്‌ സെമി ഫൈനല്‍. മത്സരങ്ങള്‍ രാത്രി പത്ത്‌ മണിക്ക്‌ ആരംഭിക്കും.