അറേബ്യന്‍ ഈഗിള്‍സ്‌ കുടുംബ സംഗമം

ദമാം: കുടുംബ കൂട്ടായ്‌മ അറേബ്യന്‍ ഈഗിള്‍സ്‌ ദമാം സഫ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമം നെസ്റ്റോ സി.ഇ. ഓ. നാസര്‍ അബൂബക്കര്‍ ഉദ്‌ഘാടനം ചെയ്‌തു. റൂബി ജോസഫ്‌, സാജിദ്‌, മുഹമ്മദ്‌ നജാത്തി, മുഹമ്മദ്‌ കുട്ടി കോഡൂര്‍, റസാഖ്‌ കൈപ്പുറം, പി.ടി. അലവി, അബ്ബാസ്‌ തറയില്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. സിറാജ്‌ ആലപ്പി അറേബ്യന്‍ ഈഗിള്‍സിനെ പരിചയപ്പെടുത്തി.
നെസ്റ്റോ സി.ഇ.ഓ നാസര്‍ അബൂബക്കറിനെ പ്രസിഡന്റ്‌ സഹീര്‍ പൊന്നാടയണിയിച്ചു. പ്രമുഖ കേരള സന്തോഷ്‌ ട്രോഫി ഫുട്‌ബോള്‍ താരം പാട്രിക്‌ ലിയോ ഫെര്‍ണാണ്ടസിന്‌ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ വിനോദ്‌, നവാസ്‌, നസീര്‍ തൊടിയില്‍ എന്നിവര്‍ മെമന്റോ സമ്മാനിച്ചു. ഷറഫ്‌ ചിട്ടപ്പെടുത്തിയ ഒപ്പനയും സൗമ്യ ടീച്ചര്‍ ഒരുക്കിയ ഡാന്‍സുകളും സംഗമത്തിന്‌ കൊഴുപ്പേകി. ഗാനമേളയില്‍ ശിഹാബ്‌ കൊയലാണ്ടി, നാസര്‍ ആലപ്പി, സഞ്‌ജയ്‌ ശ്രീവത്സന്‍, ഷാജി അറാമെക്‌സ്‌, അസൂറ അലി എന്നിവര്‍ അണിനിരന്നു.രക്ഷാധികാരികളായ ഹാരിസ്‌, മജീദ്‌, സലീം പി. ബാവ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. സഹീര്‍ സ്വാഗതവും അസീസ്‌ കൊച്ചി നന്ദിയും പറഞ്ഞു. ബക്കര്‍ എടയനൂര്‍ അവതാരകനായിരുന്നു.