സൂര്യ ഇന്ത്യ ഫെസ്റ്റിവല്‍ ഇന്ന്‌ മുതല്‍ കലാകാരന്മാര്‍ സൗദിയിലെത്തി

ദമാം: സൂര്യസര്‍ഗവുമായി സഹകരിച്ച്‌ സൂര്യ സംഘടിപ്പിക്കുന്ന ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ സൗദിയിലെത്തി. അതത്‌ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച കലാകാരന്മാരായ ഉസ്‌താദ്‌ നാസര്‍ ഖാന്‍ (സാംരംഗി), ഉസ്‌താദ്‌ റാഷിദ്‌ മുസ്‌തഫ (തബല) ഫതെഹ്‌ സിംഗ്‌ (ഫഖാവജ്‌ം), പ്രേംകുമാര്‍ (മൃദംഗം), ഷഹ്‌ബാസ്‌ അമല്‍ (ഗസല്‍) കഥക്‌ നര്‍ത്തകര്‍ ഹരി, ചേതന എന്നിവരാണ്‌ സൂര്യയുടെ മുഖ്യസംഘാടകന്‍ സൂര്യ കൃഷ്‌ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ബഹ്‌റൈന്‍ വഴി ഇന്നലെ രാവിലെ ദമാമിലെത്തിയത്‌.
ഇന്ന്‌ ദമാമിലും നാളെ റിയാദിലും 21ന്‌ ദമാമില്‍ സൗദി അരാകോയിലും സൂര്യ ഇന്ത്യ ഫെസ്റ്റില്‍ അരങ്ങേറുമെന്ന്‌ സൂര്യ ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ റഫീഖ്‌ യൂനുസ്‌ അറിയിച്ചു. ലയ ശക്തി എന്ന ഇന്‍സ്‌ട്രുമെന്റല്‍ ഫ്യൂഷന്‍ കഥക്‌, ഗസല്‍ എന്നിവയാണ്‌ ഇത്തവണ ഇന്ത്യാ ഫെസ്റ്റില്‍ അരങ്ങേറുന്നത്‌.