ഗള്‍ഫ്‌ ട്രിനിറ്റി എയര്‍ ട്രാവല്‍ ദമാമില്‍ ഓഫീസ്‌ തുറന്നു

ദമം: ഗള്‍ഫ്‌ ട്രിനിറ്റി എയര്‍ ട്രാവല്‍ ആന്റ്‌ ടൂര്‍സ്‌ ദമാമില്‍ ഓഫീസ്‌ തുറന്നു.
മുംബൈ ആസ്ഥാനമായി 1982 മുതല്‍ ട്രാവല്‍, ടൂറിസം, റിക്രൂട്ട്‌മെന്റ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഏജന്‍സി ട്രിനിറ്റിയുടെ പ്രഥമ ഓവര്‍സീസ്‌ ശാഖയാണ്‌ ഗള്‍ഫ്‌ ട്രിനിറ്റി. ലളിതമായ ചടങ്ങില്‍ ഓഫീസ്‌ ഉദ്‌ഘാടനം സൗദി അറേബ്യന്‍ എയര്‍ലൈന്‍സ്‌ സെയില്‍സ്‌ ആന്റ്‌ മാര്‍ക്കറ്റിംഗ്‌ മാനേജര്‍ നാസര്‍ ഇസ്‌മായില്‍ ഖുബോരി നിര്‍വഹിച്ചു. ട്രിനിറ്റി എം.ഡി. ബേബി ജോണ്‍, ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ജോഷി ജോസഫ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു.
ദമാം അദാമ ശാറ മുസ്‌തശ്‌ഫയില്‍ ദമാം ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ സര്‍വീസ്‌ കേന്ദ്രമായ വി.എഫ്‌.എസിന്‌ എതിര്‍വശമാണ്‌ ഗള്‍ഫ്‌ ട്രിനിറ്റി എയര്‍ ട്രാവല്‍ ആന്റ്‌ ടൂര്‍സ്‌ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നത്‌. സാബിത്‌ വി. നൂറുദ്ദീനാണ്‌ മാനേജര്‍. ദമാം ഓഫീസുമായി 03 - 8028095 നമ്പറില്‍ ബന്ധപ്പെടാം.
സൗദിയിലേക്ക്‌ റിക്രൂട്ട്‌മെന്റ്‌ രംഗത്ത്‌ 25 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ട്രിനിറ്റിക്ക്‌ ഇന്ത്യയില്‍ 17 ശാഖകളുണ്ട്‌. എല്ലാ ഓഫീസുകളുമായും ബന്ധപ്പെട്ട്‌ വിസ പ്രൊസസിംഗ്‌ ഏജന്‍സി, രേഖകളുടെ സാക്ഷ്യപ്പെടുത്തല്‍, എയര്‍ടിക്കറ്റിംഗ്‌, പാസ്‌പോര്‍ട്ട്‌ - വിസ സേവനങ്ങള്‍, കാര്‍ റെന്റല്‍, ഹോട്ടല്‍ ബുക്കിംഗ്‌, എയര്‍ പോര്‍ട്ട്‌ പിക്കപ്പ്‌ എന്നിവ നിര്‍വഹിക്കുന്ന ട്രിനിറ്റിക്ക്‌ സ്വന്തമായി കേരള ടൂര്‍ പാക്കേജുകളുമുണ്ട്‌.