ഈദിന്‌ ദല്ലയില്‍ ചെസ്‌, പെനാല്‍ട്ടി ഷൂട്ടൗട്ട്‌ മത്സരങ്ങള്‍

ദമാം: പെരുന്നാളിന്‌ അനുബന്ധമായി ദമാം നവോദയ നോര്‍ത്ത്‌ ഏരിയക്ക്‌ കീഴിലുള്ള അബു ഹദ്‌രിയ ഘടകം രണ്ടാമത്‌ ചെസ്‌ ടൂര്‍ണമെന്റും പെനാല്‍ട്ടി ഷൂട്ടൗട്ടും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
ഷൂട്ടൗട്ട്‌ മത്സരത്തില്‍ താല്‍പ്പര്യമുള്ള എല്ലാ പ്രവാസികള്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കുമെന്ന്‌ സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. നവമ്പര്‍ 29ന്‌ ഉച്ചക്ക്‌ ഒരു മണി മുതല്‍ ദല്ലയില്‍ പഴയ പള്ളിക്ക്‌ സമീപം പ്രത്യേകം ഒരുക്കിയ മൈതാനത്തായിരിക്കും മത്സരം. ആദ്യം പേര്‌ നല്‍കുന്ന നൂറ്‌ പേര്‍ക്ക്‌ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഓരോ മത്സരാര്‍ത്ഥിക്കും ആദ്യ റൗണ്ടില്‍ അഞ്ച്‌ പെനാല്‍റ്റി ഷൂട്ടൗട്ട്‌ നല്‍കും. ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്യുന്നവര്‍ രണ്ടാം റൗണ്ടിലേക്കും, മൂന്നാം റൗണ്ടിലേക്കും തിരഞ്ഞെടുക്കപ്പെടും. അഞ്ച്‌ ഗോള്‍കീപ്പര്‍മാര്‍ ഗോള്‍ വലയം കാക്കും. ഏറ്റവു കൂടുതല്‍ ഗോളടിക്കുന്ന വ്യക്തിക്കും ഏറ്റവും നല്ല ഗോള്‍കീപ്പര്‍ക്കും ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും. മറ്റ്‌ നാല്‌ ഗോള്‍കീപ്പര്‍മാര്‌ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.
ചെസ്‌ മത്സരങ്ങളുടെ ആദ്യപാദമത്സരങ്ങള്‍ ദല്ലയില്‍ വ്യാഴം, വെള്ളി ദിനങ്ങളിലും ഫൈനല്‍ മത്സരം ഈദ്‌ അവധി ദിനങ്ങളുമാണ്‌ നടത്തുക.
ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 0541288355, 0508991465, 0567161794 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന്‌ സ്‌പോര്‍ട്‌സ്‌ കമ്മിറ്റി അറിയിച്ചു.