ദമാമില്‍ ഫ്രറ്റേണിറ്റി ഫോറം ഹജ്‌ പഠന ക്യാമ്പ്‌

ദമാം: ഈ വര്‍ഷം ഹജിന്‌ പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ക്കായി ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം ദമാമില്‍ ഹജ്‌ പഠനക്യാമ്പ്‌ സംഘടിപ്പിച്ചു. ദമാം സഫ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സ്‌ത്രീകളും പുരുഷന്മാരുമടക്കം നൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. സഫറുല്ലാ ഖാസിമി കോട്ടയം, അബ്‌ദുല്ല അലി കുറ്റിയാടി എന്നിവര്‍ യഥാക്രമം ഹജിന്റെ ആത്മാവ്‌, ഹജിന്റെ കര്‍മ്മങ്ങള്‍ എന്നീ വിഷയങ്ങള്‍ അവതരിപ്പിച്ചു. �സദസ്സിന്റെ സംശയങ്ങള്‍ക്ക്‌ അബ്ദുല്ല അലി മറുപടി നല്‍കി. അബ്‌ദുല്‍ സലാം മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. അബ്ദുല്‍ അസീസ്‌ കോതമംഗലം ഖിറാഅത്ത്‌ നടത്തി. സുബൈര്‍ കണ്ണൂര്‍, നമീര്‍ ചെറുവാടി, റസീനാ സലാം, സാജിതാ നമീര്‍ എന്നിവര്‍ ക്യാമ്പിന്‌ നേതൃത്വം നല്‍കി.