അറിവരങ്ങ്‌ ദമാമില്‍ ഇന്നും നാളെയും

ദമാം: നവോദയ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പ്‌ അറിവരങ്ങ്‌ 2009 ദമാമില്‍ ഇന്നും നാളെയും (ബുധന്‍ വ്യാഴം) വൈകുന്നേരം അഞ്ച്‌ മണി മുതല്‍ രാത്രി 9 മണി വരെ നടക്കുമെന്ന്‌ ഭാരവഹികള്‍ അറിയിച്ചു. കേരളത്തിലും പുറത്തും കുട്ടികളുടെ വ്യക്തിത്വ വികാസ ക്യാമ്പുകള്‍ക്കും നേതൃത്വം നല്‍കി പരിചയസമ്പന്നരായ നജീം (കൊല്ലം), ഉദയന്‍ (കാസര്‍ഗോഡ്‌) എന്നിവര്‍ ക്യാമ്പിന്‌ നേതൃത്വം നല്‍കാനായി ദമാമിലെത്തിയിട്ടുണ്ട്‌. എട്ട്‌ വയസിന്‌ മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കായി കോബാറിലും ജുബൈലിലും അല്‍ഹസയിലും അറിവരങ്ങ്‌ നടക്കും.
രണ്ട്‌ സെഷനുകളിലായി ഒരുക്കിയ ക്യാമ്പില്‍ ശാസ്‌ത്രം, ഗണിതം, മാജിക്‌, മാജിക്കിന്റെ ശാസ്‌ത്രം, നിര്‍മ്മാണം എന്‌നീ വിഷയങ്ങളിലും നാടകം, നാടന്‍പാട്ട്‌, നേതൃത്വ പരിശീലനം, സാമൂഹിക ബോധം എന്നി വിഷയങ്ങളിലും പരിശീലനം നല്‍കും. കളിയിലൂടെ പഠനം, പഠനത്തിലൂടെ കളി എന്ന ആശയം അടിസ്ഥാനമാക്കി വാന നിരീക്ഷണം, നക്ഷത്ര നിരീക്ഷണം, പരിസ്ഥിതി പഠനം എന്നിവയും ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. വിശദാംശങ്ങള്‍ക്ക്‌ 0504942958, 0540350238 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.