ഗ്ലോബല്‍ കൗണ്‍സില്‍ ഫുട്‌ബോള്‍ മേള ദമാം സ്‌പോര്‍ടിംഗ്‌ സെന്ററിന്‌ ജയം

ദമാം: ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ എവര്‍റോളിംഗ്‌ ട്രോഫിക്ക്‌ വേണ്ടി നടക്കുന്ന ഫുട്‌ബോള്‍ മേളയുടെ മൂന്നാം വാരത്തിലെ മത്സരത്തില്‍ സ്‌പോര്‍ടിംഗ്‌സെന്റര്‍ ദമാം ഏകപക്ഷീയമായ രണ്ട്‌ ഗോളുകള്‍ക്ക്‌ ഫോര്‍സീസണ്‍ കോബാറിനെ പരാജയപ്പെടുത്തി. അഷ്‌റഫാണ്‌ വിജയികള്‍ക്കായി രണ്ട്‌ ഗോളും നേടിയത്‌. സ്‌പോര്‍ടിംഗ്‌ സെന്ററിന്റെ മുജീബ്‌ മകിച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ജുബൈല്‍ മെഡിക്കല്‍ സെന്റര്‍ ഡയരക്‌ടറും, ഫ്രണ്ട്‌സ്‌ ഓഫ്‌ ജനശ്രീ ചീഫ്‌ കോഓര്‍ഡിനേറ്ററുമായ എ. ഉമര്‍ ഖാന്‍ ടീമംഗങ്ങളെ പരിചയപ്പെട്ടു.
അടുത്ത വെള്ളിയാഴ്‌ച നവമ്പര്‍ 20ന്‌ വൈകുന്നേരം ഏഴ്‌ മണിക്ക്‌ നടക്കുന്ന ആദ്യ മത്സരത്തില്‍ കോര്‍ണിഷ്‌ സോക്കര്‍ കോബാറും, തെക്കേപ്പുറം എഫ്‌.സി. ദമാമും തമ്മില്‍ ഏറ്റുമുട്ടും. ബദര്‍ അല്‍ റാബി ദമാമും സ്‌പോര്‍ടിംഗ്‌ സെന്റര്‍ ദമാമും തമ്മിലാണ്‌ രണ്ടാമത്‌ മത്സരം. അഷ്‌റഫ്‌, ഷബീര്‍, റഷീദ്‌ എന്നിവര്‍ മത്സരം നിയന്ത്രിച്ചു.