ദമാം വോളിമേള: കെ.എ.എസ്‌.സി, ഇ.പി.എസ്‌.സി ടീമുകള്‍ സെമിയില്‍

ദമാം: കേരള ആര്‍ട്‌സ്‌ ആന്റ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ദമാം അല്‍ സുഹൈമി ഫ്‌ളഡ്‌ലിറ്റ്‌ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച എട്ടാമത്‌ വോളിബോള്‍ ടൂര്‍ണമെന്‍റിന്‌ കെ.എ.എസ്‌.സി, ഇ.പി.എസ്‌. സി ടീമുകള്‍ സെമിയില്‍ കടന്നു.
ടൂര്‍ണമെന്റിന്റെ രണ്ടാം നാളില്‍ നടന്ന ആദ്യ മത്സരത്തില്‍ കെ.എ.എസ്‌. ടീം ജുബൈല്‍ ബ്രദേഴ്‌സ്‌ ടീമിനെയാണ്‌ പരാജയപ്പെടുത്തിയത്‌. (3-0). ഇനോക്‌ ഉപദേശകസമിതിയംഗം പി.എം. നജീബ്‌ കളിക്കാരുമായി പരിചയപ്പെട്ടു. രണ്ടാമത്‌ മത്സരത്തില്‍ ആസ്‌മി വോളിബോള്‍ ക്ലബ്‌ ടീമിനെ (3-0) പരാജയപ്പെടുത്തി ഇ.പി.എസ്‌.സി. വിജയം നേടി. തമീമി വോളി ക്ലബ്‌ പ്രസിഡന്റ്‌ മുസ്‌തഫ കളിക്കാരുമായി പരിചയപ്പെട്ടു. കെ.എ.എസ്‌.സിയുടെ അലി, ഇ.പി.എസ്‌.സിയുടെ നാസര്‍ # അടുത്ത വ്യാഴാഴ്‌ച സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കും. ആദ്യ സെമിയില്‍ കെ.എ.എസ്‌.സി. ടീം റഹീമ ആര്‍.ടി. ക്ലബ്‌ ടീമുമായും രണ്ടാം സെമിയില്‍ ഇ.പി.എസ്‌.ഇ ടീം റിയാദ്‌ അറബ്‌ കോ ടീമുമായും ഏറ്റുമുട്ടും.