അല്‍കോബാറില്‍ ആലപ്പുഴ മാന്നാര്‍ സ്വദേശി നിര്യാതനായി

ദമാം: ആലപ്പുഴ ജില്ല, മാന്നാര്‍ എരമാതൂര്‍ ശ്രീസദന്‍ പാരപ്പള്ളില്‍ മധുസൂദനന്‍ നായര്‍ (57) ഹൃദയാഘാതം മൂലം അല്‍കോബാറില്‍ നിര്യാതനായി. ഏഴ്‌ വര്‍ഷമായി നാസര്‍ അല്‍ ഹാജ്‌രി കോര്‍പ്പറേഷനില്‍ സീനിയര്‍ പ്രൊജക്‌ട്‌ മാനേജറായിരുന്ന അദ്ദേഹം ഇടക്കാലത്ത്‌ ഖത്തറിലും ജോലി ചെയ്‌തിരുന്നു.
ഇന്നലെ രാവിലെ ഒമ്പതര മണിയോടെ അല്‍കോബാറിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഭാര്യ: രാജശ്രീ. അരുണ്‍, വാവ എന്നിവര്‍ മക്കളാണ്‌.