ആശുപത്രികളിലെത്തുന്ന പ്രവാസികളോടുള്ള സമീപനത്തില്‍ മാറ്റം വേണം - ഓര്‍മ

ദമാം: അപകടമോ രോഗമോ കാരണം ഗുരുതര നിലയില്‍ ആശുപത്രികളില്‍ എത്തിക്കുന്ന പ്രവാസി തൊഴിലാളികളോട്‌ ആശുപത്രി അധികാരികളില്‍ നിന്നും ഉത്തരവാദിത്വ പൂര്‍ണമായ സമീപനം ഉണ്ടാകണമെന്ന്‌ റഹീമയിലെ മലയാളി കൂട്ടായ്‌മ ഓര്‍മ ആവശ്യപ്പെട്ടു. വളരെ ഗുരുതരനിലയില്‍ സ്വകാര്യ ആശുപത്രിയില്‍ രോഗിയെ പ്രവേശിപ്പിക്കാനെത്തുമ്പോള്‍ നിശ്ചിത തുക കെട്ടിവെക്കാതെ പ്രാഥമിക ചികിത്സ പോലും നിഷേധിച്ച്‌ പലപ്പോഴും രോഗികളെ മരണത്തിലേക്ക്‌ തള്ളിവിടുന്ന അനുഭവങ്ങളുണ്ട്‌. ഇത്തരത്തില്‍ സാമൂഹിക പ്രതിബദ്ധതയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന്‌ ഓര്‍മ അഭ്യര്‍ത്ഥിച്ചു.
ഉണ്ണി കെ. നായര്‍ (പ്രസി.), സെബാസ്റ്റ്യന്‍ കട്ടപ്പുറം, വി.എന്‍. മുഹമ്മദലി (വൈ. പ്രസി.), എന്‍. അനില്‍കുമാര്‍ (ജന. സെക്ര.), എന്‍.ശശിധരന്‍, രമേശ്‌ പള്ളിയ്‌ക്കല്‍ (ജോ. സെക്ര.) അഷറഫ്‌ നെയ്‌തല്ലൂര്‍ (ട്രഷ.) എന്നിവര്‍ ഭാരവാഹികളും
ജയന്‍ മെഴുവേലി (ജീവകാരുണ്യം), എസ്‌. അജിത്‌ കുമാര്‍ (പബ്ലിസിറ്റി), ബിനു തോമസ്‌ (സാംസ്‌കാരികം), ഡി. വിജയകുമാര്‍ (സ്‌പോര്‍ട്‌സ്‌) എന്നിവര്‍
ഉപസമിതി കണ്‍വീനര്‍മാരുമായി പുതിയ നേതൃത്വം സ്ഥാനമേറ്റു. ഡിസംബറില്‍ ഓര്‍മ സംഘടിപ്പിക്കുന്ന ഈദ്‌ ആഘോഷങ്ങളുടെ പ്രോഗ്രാം കമ്മിറ്റി കണ്‍വീനറായി വര്‍ഗീസ്‌ എടത്വായെ തിരഞ്ഞെടുത്തു. രക്ഷാധികാരികളായി ബഷീര്‍ മുഹമ്മദ്‌, ചെറിയാന്‍ തോമസ്‌, എസ്‌.എസ്‌. പ്രസാദ്‌ എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.