ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ക്ക്‌ കഥ,കവിത, ചിത്രരചനാ മത്സരം

ദമാം: ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ പത്താം വാര്‍ഷികത്തോടനുബന്ധിച്ച്‌ സൗദി അറേബ്യയിലെ ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ചെറുകഥ, കവിതാരചനമ, ചിത്രരചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എല്‍.കെ.ജി, യു.കെ.ജി, ഒന്നാം ക്ലാസ്‌ (ഗ്രൂപ്പ്‌ എ) രണ്ട്‌ മുതല്‍ അഞ്ച്‌ വരെ ക്ലാസുകള്‍ (ഗ്രൂപ്പ്‌ ബി), ആറ്‌ മുതല്‍ ഒമ്പത്‌ വരെ ക്ലാസുകള്‍ (ഗ്രൂപ്പ്‌ സി), പത്ത്‌, പതിനൊന്ന്‌, പന്ത്രണ്ട്‌ ക്ലാസുകള്‍ (ഗ്രൂപ്പ്‌ ഡി) എന്നിങ്ങിനെ നാല്‌ വിഭാഗങ്ങളായാണ്‌ ചിത്രരചനാ മത്സരം.
കവിതാരചനയിലും ചെറുകഥാര രചനാ മത്സരത്തിലും പത്ത്‌ വയസിന്‌ മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക്‌ പങ്കെടുക്കാം. കവിതാരചന, ചെറുകഥാ രചന മത്സരം 5,6,7 ക്ലാസുകള്‍ (ഗ്രൂപ്പ്‌ എ), 8,9,10 ക്ലാസുകള്‍ (ഗ്രൂപ്പ്‌ ബി), 11,12 ക്ലാസുകള്‍ (ഗ്രൂപ്പ്‌ സി) എന്നിങ്ങിനെ മൂന്ന്‌ ഗ്രൂപ്പുകളായാണ്‌. ചെറുകഥ രണ്ട്‌ പേജില്‍ കവിയരുത്‌.
മത്സരാര്‍ത്ഥികള്‍ ചെറുകഥയും കവിതയും (03) 8338240 ഫാക്‌സ്‌ നമ്പറിലോ ഇ-മെയിലിലോ നവമ്പര്‍ 25ന്‌ മുമ്പായി അയക്കണം. വിശദവിവരങ്ങള്‍ക്ക്‌ 0509878717 (ഗുണശീലന്‍), ഹരിദാസ്‌ (0506835930), ജഗിമോന്‍ ജോസഫ്‌ (0541082189) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്‌.