ഈദിന്‌ ഫ്രറ്റേണിറ്റി ഫോറം കായിക മേള ദമാമില്‍

ദമാം: രണ്ടാം ഈദ്‌ ദിനത്തില്‍ ദമാമില്‍ സ്‌പോര്‍ട്‌സ്‌ മീറ്റ്‌ സംഘടിപ്പിക്കാന്‍ ദമാം ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം തീരുമാനിച്ചു. ഇന്ത്യയുടെ പതിമൂന്നോളം സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കായികമേളയില്‍ പങ്കാളികളാകും. ന്നുവടംവലി, സ്ലോ സൈക്ലിംങ്‌, കലം പൊട്ടിക്കല്‍, 100 മീറ്റര്‍ റേസ്‌, ലോംഗ്‌ ജംപ്‌, ഫ്രോഗ്‌ ജംപ്‌, 4*100 മീറ്റര്‍ റിലേ, ടൈലെഗ്‌ റേസ്‌, ചാക്ക്‌ റേസ്‌ തുടങ്ങിയവയില്‍ മത്സരങ്ങള്‍ അരങ്ങേറും. വിജയികള്‍ക്ക്‌ ട്രോഫികളും ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു. സ്‌പോര്‍ട്‌സ്‌ മീറ്റിന്‌ അനുബന്ധമായി കുട്ടികള്‍ക്ക്‌ 50 മീറ്റര്‍ ഓട്ടം, സ്റ്റിക്ക്‌ പിക്കിംങ്‌, മ്യൂസിക്കല്‍ ചെയര്‍ തുടങ്ങി നിരവധി ഇനങ്ങള്‍ ഒരുക്കുന്നുണ്ട്‌. ഇബ്രാഹിം (കര്‍ണ്ണാടക) കണ്‍വീനറായും അബ്ദുല്‍ സലാം (കേരളം), നസ്‌റുല്‍ ഇസ്‌ലാം ചൗതരി (ആസാം), ആഷിഖ്‌ (തമിഴ്‌നാട്‌) എന്നിവര്‍ ജോ. കണ്‍വീനര്‍മാരായും സ്‌പോര്‍ട്‌സ്‌ മീറ്റ്‌ സംഘാടക സമിതി തിരഞ്ഞെടുത്തു. രൂപീകരണ യോഗത്തില്‍
മുഹമ്മദ്‌ ഫൈസല്‍ ചെന്നൈ അധ്യക്ഷത വഹിച്ചു.�