അല്‍കോബാര്‍ ഫുട്‌ബോള്‍ മേള: അല്‍ മുസ്‌തനീറും
പി.ഐ. സോക്കറും ക്വാര്‍ട്ടറില്‍ കടന്നു

ദമാം: യുനൈറ്റഡ്‌ എഫ്‌.സിയും ദമാം നെസ്‌റ്റോയും ചേര്‍ന്ന്‌ സംയുക്തമായി സംഘടിപ്പിച്ച്‌ സെവന്‍സ്‌ ഫുട്‌ബോള്‍ മേളയില്‍ വിജയം നേടിയ
അല്‍ മുസ്‌തനീര്‍ ഖാലിദിയയും, പി.ഐ. സോക്കര്‍ കോബാറും ക്വാര്‍ട്ടറില്‍ കടന്നു.
ഷാനവാസ്‌ നേടിയ ഒരു ഗോളിന്‌ കോബാര്‍ മാകോണ്‍ ടീമിനെയാണ്‌ അല്‍ മുസ്‌തനീര്‍ പരാജയപ്പെടുത്തിയത്‌. സേവ്യറാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌. രണ്ടാമത്‌ മത്സരത്തില്‍ ഖതീഫ്‌ ടേസ്റ്റി ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്ക്‌ പി.ഐ. സോക്കറിനോട്‌ തോറ്റു. പെനാല്‍ട്ടിയിലൂടെ ടേസ്റ്റിക്ക്‌ വേണ്ടി രാജന്‍ ഗോള്‍ നേടി. പി.ഐ, സോക്കറിന്‌ വേണ്ടി ഇരട്ട ഗോളുകള്‍ നേടി ഷമീറാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌.
അല്‍ കോബാര്‍ ഗോസൈബി ഫ്‌ളഡ്‌ലിറ്റ്‌ സ്റ്റേഡിയത്തില്‍ കളികള്‍ക്ക്‌ മുമ്പ്‌ മുഹമ്മദ്‌ സാജിദ്‌ (സൗദി പാന്‍ ഗള്‍ഫ്‌), നാസ്‌ വക്കം, നജീം ബഷീര്‍ തുടങ്ങിയവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.
അടുത്ത വ്യാഴാഴ്‌ച ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ കോര്‍ണിഷ്‌ കോബാറും ദമാം ഇംകോയും തമ്മിലും രണ്ടാമത്‌ ക്വാര്‍ട്ടറില്‍ എ.ബി.സി കാര്‍ഗോ ദമാമും� പി.ഐ. സോക്കര്‍ കോബാറും തമ്മിലും മത്സരിക്കും.