ദമാം നെസ്റ്റൊ വിപുലീകരിച്ചു; ദിവസവും നറുക്കെടുപ്പ്‌

ദമാം: ഉപഭോക്താക്കളുടെ സൗകര്യം മുന്‍നിര്‍ത്തി ദമാം നെസ്റ്റൊ ഹൈപ്പര്‍മാര്‍ക്കറ്റ്‌ വിപുലീകരിച്ചു. 75000 ചതുരശ്ര അടി സ്ഥലത്ത്‌ ആരംഭിച്ച നെസ്റ്റോ ഇപ്പോള്‍ മൂന്നിരട്ടിയായാണ്‌ വിസ്‌തൃതി വര്‍ധിപ്പിച്ചതെന്ന്‌ മാനേജ്‌മെന്റ്‌ അറിയിച്ചു. ട്രാവലേറ്റര്‍ അടക്കമുള്ള ആധുനിക സൗകര്യങ്ങളും പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇന്നു മുതല്‍ എല്ലാ ദിവസവും ഉപഭോക്താക്കള്‍ക്കിടയില്‍ നറുക്കെടുപ്പു നടത്തുമെന്ന്‌ സി.ഇ.ഒ നാസര്‍ അബൂബക്കര്‍ അറിയിച്ചു. പത്ത്‌ പേര്‍ക്ക്‌ വീതം ദിവസവും ഡി.വി.ഡി പ്ലെയര്‍ സമ്മാനമായി നല്‍കും.
എല്ലാ നിത്യോപയോഗ സാധനങ്ങളും ഇന്ത്യന്‍ പച്ചക്കറികളും നേരിട്ട്‌ ഇറക്കുമതി ചെയ്യുന്ന ഇറച്ചിയും സാധാരണക്കാരന്‌ താങ്ങാവുന്ന വിലയിലാണ്‌ ദാമം നെസ്റ്റോയില്‍ വില്‍പന നടത്തുന്നത്‌. ഷോപ്പിംഗ്‌ ഏരിയ മൂന്നിരട്ടിയായി വര്‍ധിപ്പിച്ചതോടെ ദമാം നെസ്റ്റൊ സൗദിയിലെ വന്‍കിട ഹൈപ്പറായി മാറിക്കഴിഞ്ഞു. ഹൈപ്പര്‍മാര്‍ക്കറ്റ്‌ , സൂപ്പര്‍മാര്‍ക്കറ്റ്‌ ചെയിനുകളുമായി 2004 ലാണ്‌ നെസ്റ്റൊ ഗ്രൂപ്പ്‌ പ്രവര്‍ത്തനം തുടങ്ങുന്നത്‌. അഞ്ചു വര്‍ഷം കൊണ്ട്‌ വന്‍ നേട്ടമാണ്‌ ഗ്രൂപ്പ്‌ കൈവരിച്ചത്‌. വളരെ ചുരുങ്ങിയ കാലം കൊണ്ട്‌ ശ്രദ്ധേയമായ ചുവടു വെപ്പുകള്‍ നടത്തിയ നെസ്റ്റൊ ഗ്രൂപ്പ്‌ 2007 ഒക്‌ടോബര്‍ 10 ന്‌ റിയാദിലാണ്‌ സൗദിയിലെ ആദ്യത്തെ ഹൈപ്പര്‍മാര്‍ക്കറ്റ്‌ തുറന്നത്‌. വന്‍ വിജയമായ ഈ ഹൈപ്പര്‍മാര്‍ക്കറ്റ്‌ ഇപ്പോള്‍ 90,000 ചതുരശ്ര അടി സ്ഥലത്താണ്‌ പ്രവര്‍ത്തിക്കുന്നത്‌.