പ്രമേഹ ദിനം ഇന്ന്‌; ദമാം ബദര്‍ റബീയില്‍ സെമിനാറും വൈദ്യ പരിശോധനയും

ദമാം: ഇനോകിന്റെയും ദമാം ബദര്‍ അല്‍ റബീ ഡിസ്‌പന്‍സറിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്ന്‌ നവംബര്‍ പതിനാലിന്‌ ശനിയാഴ്‌ച ലോക പ്രമേഹ ദിനം ആചരിക്കുന്നു.
പാരമ്പര്യമായി പ്രമേഹ രോഗം പാരമ്പര്യമായി ഉള്ളവര്‌ക്കും രോഗം വരാന്‍ സാധ്യതയുള്ളവര്‍ക്കും പ്രത്യേകം രക്തപരിശോധന നടത്തി സൈജന്യമായി നടത്തി ചികിത്സയും ഉപദേശങ്ങളും നല്‍കും. ബദര്‍ റബീ ഓഡിറ്റോറിയത്തിലാണ്‌ പരിപാടി.
ഇന്ന്‌ വൈകുന്നേരം എട്ട്‌ മണിക്ക്‌ നടക്കുന്ന സെമിനാറില്‍ ഇന്റേണിസ്റ്റ്‌ ഡോക്‌ടര്‍ ജി. ഹരീഷ്‌ കുമാര്‍ (എം.ഡി) പ്രമേഹ രോഗത്തെക്കുറിച്ചും രോഗ ചികിത്സ, രോഗപ്രതിരോധം എന്നിവയെക്കുറിച്ചും ബോധവത്‌കരണ ക്ലാസെടുക്കും. സെമിനാറിന്‌ അനുബന്ധമായി ചിത്രപ്രദര്‍ശനവുമുണ്ടാകും. പ്രവിശ്യയിലെ പ്രവാസികള്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന്‌ ബദര്‍ അല്‍ റബീ എം.ഡി. അഹമ്മദ്‌ പുളിക്കല്‍, ഇനോക്‌ പ്രസിഡന്റ്‌ സി. അബ്‌ദുല്‍ ഹമീദ്‌ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.