ദമാമില്‍ വോളിമേള തുടങ്ങി; ആര്‍.ടി. ക്ലബ്ബിനും റിയാദ്‌ അറബ്‌കോക്കും വിജയം

ദമാം: കെ.എ.എസ്‌.സി. സംഘടിപ്പിച്ച എട്ടാമത്‌ വോളിബോള്‍ ടൂര്‍ണമെന്‍റിന്‌ ദമാം അല്‍ സുഹൈമി ഫ്‌ളഡ്‌ലിറ്റ്‌ ഗ്രൗണ്ടില്‍ തുടക്കമായി. ഉദ്‌ഘാടന മത്സരത്തില്‍ രസ്‌തനൂര ക്ലബ്‌ കോബാര്‍ ബ്രദേഴ്‌സിനെയും (3 -1), രണ്ടാമത്‌ മത്സരത്തില്‍ റിയാദ്‌ അറബ്‌ കോ കോബാര്‍ തമീമി (3-0)യെയും തോല്‍പ്പിച്ചു. ആര്‍.ടി ക്ലബ്ബിലെ ലത്തീഫ്‌, അറബ്‌കോയിലെ മൂസ എന്നിവരെ മികച്ച കളിക്കാരായി തിരഞ്ഞെടുത്തു. രാജ, സജീ ജോണ്‍ എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
ദമാം ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതിയംഗം ജോണ്‍ തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു. ജോണ്‍തോമസ്‌, ഉല്ലാസ്‌, ജോണ്‍, ജോയി എന്നിവര്‍ കളിക്കാരെ പരിചയപ്പെട്ടു. കെ.എ.എസ്‌.സി ക്ലബ്ബിന്റെ സ്ഥാപകാംഗങ്ങളായ ഹുസൈന്‍, സുരേഷ്‌, സാജി ജോണ്‍, വിനു, അബ്‌ദുല്‍ ഹഖ്‌, സാജി ഹുസൈന്‍ കുഞ്ഞു, അസാര്‍ എന്നിവര്‌ഡക്ക്‌ മെമന്റോ നല്‍കി ആദരിച്ചു.