അബ്‌ഖൈഖില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത്‌ മോഷണം

ദമാം: അബ്‌ഖൈഖില്‍ തൊഴിലാളികളുടെ താമസസ്ഥലത്ത്‌ നിന്നും പട്ടാപ്പകല്‍ മൊബൈല്‍ ഫോണുകള്‍, ലാപ്‌ ടോപ്‌ കമ്പ്യൂട്ടര്‍, സര്‍ടിഫിക്കറ്റുകള്‍ എന്നിവ കളവ്‌ പോയി. അബ്‌ഖൈഖ്‌ പ്ലാന്റില്‍ റോഡ്‌ മെയിന്റനന്‍സ്‌ കരാറുകാരായ ഹാമില്‍ അല്‍ യാമി കമ്പനി തൊഴിലാളികളുടെ താമസസ്ഥലത്ത്‌ നിന്നാണ്‌ കളവ്‌ നടന്നത്‌. മെക്കാനിക്കല്‍ എഞ്ചിനിയര്‍ ചിദംബരം സ്വദേശി വെങ്കിടേഷിനാണ്‌ വിലപ്പെട്ട ഉപകരണങ്ങളും രേഖകളും നഷ്‌ടമായത്‌. പ്ലാന്റിനകത്ത്‌ ക്യാമറ ഫോണ്‍ അനുവദിക്കാത്തതിനാലാണ്‌ വിലകൂടിയ മൊബൈല്‍ ഫോണ്‍ മുറിയില്‍ സൂക്ഷിച്ചതെന്ന്‌ വെങ്കിടേഷ്‌ പറഞ്ഞു.
കാലത്ത്‌ ജോലിക്ക്‌ പോയ വെങ്കിടേഷ്‌ ഉച്ചക്ക്‌ പതിനൊന്നര മണിയോടെ തിരിച്ചെത്തിയപ്പോഴാണ്‌ ഒന്നാം നിലയിലെ മൂന്ന്‌ മുറികളും കുത്തിത്തുറന്ന നിലയില്‍ കണ്ടത്‌. മറ്റ്‌ സാധനങ്ങള്‍ക്കൊപ്പം മുഴുവന്‍ സര്‍ടിഫിക്കറ്റുകളും ചെക്ക്‌ ബുക്കും ഉള്‍പ്പെടെ ബ്രീഫ്‌ കെയിസും നഷ്‌ടമായി. അടുത്ത മുറിയില്‍ താമസിക്കുന്ന രു എഞ്ചിനീയറുടെ മൊബൈലും രണ്ട്‌ സ്വര്‍ണമോതിരങ്ങളും കളവുപോയതായി വെങ്കിടേഷ്‌ പറഞ്ഞു. സ്‌പോണ്‍സര്‍ സ്ഥലത്തെത്തി വിവരം നല്‍കിയതിനെത്തുട്രന്‌ന്‌ പോലീസ്‌ വിരലടയാളം ശേഖരിച്ച്‌ അന്വേഷണം തുടങ്ങി.