മോഹന്‍ദാസിന്റെ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോയി

ദമാം: അല്‍ ഹസയില്‍ ജോലിക്കിടെ സ്‌കഫോള്‍ഡിംഗില്‍ നിന്നും വീണു മരിച്ച
കൊല്ലം കൊട്ടാരക്കര തറവൂര്‍ സ്വദേശി മോഹന്‍ ദാസിന്റെ (46) മൃതദേഹം ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌ തിരുവനന്തപുരം വിമാനത്തില്‍ നാട്ടിലേക്ക്‌ കൊണ്ടു പോയി. കൂടെ ജോലി ചെയ്യുന്ന സുഹൃത്ത്‌ ദിലീപ്‌ ഇതേ വിമാനത്തില്‍ അനുഗമിച്ചു.
ബിന്‍ ലാദന്‍ ഗ്രൂപ്പ്‌ കമ്പനിക്ക്‌ നിര്‍മ്മാണ തൊഴിലാളിയായിരുന്ന മോഹന്‍ദാസ്‌ ഒക്‌ടോബര്‍ മുപ്പതിനാണ്‌ ജോലിക്കിടയില്‍ സ്‌കഫോള്‌ഡില്‍ നിന്നും വീണത്‌. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.�ഭാര്യ വസന്തകുകുമാരി. മക്കള്‍ അഖില്‍ ദാസ്‌, അരുണ്‍ ദാസ്‌.