അശര്‍ഖിയ ചേമ്പറില്‍ ഇന്ത്യാ കാറ്റെക്‌സ്‌ നാളെ

ദമാം: ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കാറ്റലോഗ്‌ എക്‌സ്‌പോ നാളെ ദമാം അശര്‍ഖിയ ചേമ്പര്‍ ആസ്ഥാനത്ത്‌ നടക്കും. രാവിലെ പത്ത്‌ മണി മുതല്‍ ഉച്ചക്ക്‌ രണ്ട്‌ മണി വരെയാണ്‌ പ്രദര്‌ശനം.
നിര്‍മ്മാണം, എഞ്ചിനിയറിംഗ്‌, ഇലക്‌ട്രിക്കല്‍ ആന്റ്‌ ഇലക്‌ട്രോണിക്‌ ഉല്‍പ്പന്നങ്ങള്‍, ഐ.ടി. ടെലികോം, പെട്രോകെമിക്കല്‍സ്‌, റിഫൈനറി ഉപകരണങ്ങള്‍, ഓട്ടോമോട്ടീവ്‌ സ്‌പെയര്‍സ്‌, ഫാര്‍മസ്യൂട്ടിക്കല്‍സ്‌, യന്ത്രോപകരണങ്ങള്‍, ബില്‍ഡിംഗ്‌ മെറ്റീരിയല്‍സ്‌, വീട്ടുപകരണങ്ങള്‍, റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍, പമ്പുകള്‍, ഫയര്‍ ആന്റ്‌ സേഫ്‌റ്റി ഉല്‍പ്പന്നങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖ ഇന്ത്യന്‍ കമ്പനികളുടെ കാറ്റലോഗുകളും സി.ഡികളും പ്രദര്‍ശനത്തില്‍ അവതരിപ്പിക്കുമെന്ന്‌ ഡി.സി.എ. രാജീവ്‌ ഷഹാരെ പത്രക്കുറിപ്പില്‍ അറിയിച്ചു.