ദമാമില്‍ വെള്ളിയാഴ്‌ച മത പഠനക്യാമ്പ്‌

ദമാം: ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും പഠന ക്യാമ്പും അടുത്ത വെള്ളിയാഴ്‌ച ദമാം ദല്ലയിലെ പാറം റെസ്റ്റില്‍ നടക്കുന്നു. ദമാം സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററാണ്‌ സംഘാടകര്‍. രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണി വരെ നടക്കുന്ന പഠന സംഗമത്തില്‍ പ്രമുഖ പണ്‌ഡിതര്‍ ക്ലാസെടുക്കും. വിജ്ഞാനപരീക്ഷയില്‍ നൂറ്‌ മാര്‍ക്ക്‌ ലഭിച്ചവര്‍ക്കും ഖുര്‍ആന്‍ ഹിഫ്‌ദ്‌ മത്സര വിജയികള്‍ക്കുമുള്ള സമ്മാനദാനം ഇതോടനുബന്ധിച്ച്‌ നടക്കും. ഇസ്‌ലാഹി മദ്രസ കുട്ടികളുടെ കലാപരിപാടികളുമുണ്ടാകും.
പഠനസംഗമത്തില്‍ സംബന്ധിക്കുന്നവരില്‍ നിന്നും നറുക്കെടുപ്പില്‍ വിജയിക്കുന്ന ഒരാള്‍ക്ക്‌ എമിറ്റേറ്റ്‌സ്‌ എയര്‍വെയ്‌സിന്റെ റൗണ്ട്‌ ട്രിപ്പ്‌ എയര്‍ ടിക്കറ്റ്‌ നല്‍കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു. പഠന സംഗമത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 8343514 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്‌.
സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദമാം ഘടകത്തിന്റെ അംഗത്വ കാമ്പയിന്‌ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന അധ്യക്ഷന്‍ അബ്‌ദുല്‍ ഹമീദ്‌ മദീനി ഉദ്‌ഘാടനം നിര്‍വഹിച്ചു. ദമാം ഖാലിദിയ മസ്‌ജിദില്‍ നടന്ന ചടങ്ങില്‍
ശക്കീര്‍ ജുമാന്‍ ആദ്യ അംഗത്വം ഏറ്റുവാങ്ങി. മൗലവി ശഫീഖ്‌ അസ്‌ലം ഉദ്‌ബോധനം നടത്തി. ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളായ സി.പി. ഇബ്രാഹിം, സൈനുല്‍ ആബിദീന്‍, എം.ഇ. ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു.