ദമാമില്‍ നിര്യാതനായ ജസ്റ്റിന്‍പോളിന്റെ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു

ദമാം: ഹൃദയാഘാതം മൂലം ദമാമില്‍ നിര്യാതനായ തമിഴ്‌നാട്‌ കന്യാകുമാരി ജില്ലയില്‍ അന്‍ജു ഗ്രാമം ജസ്റ്റിന്‍പോളി (32) ന്റെ മൃതദേഹം എയര്‍ഇന്ത്യ തിരുവനന്തപുരം വിമാനത്തില്‍ നാട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു. സെപ്‌തംബര്‍ 20ന്‌ ഉച്ചഭക്ഷണം കഴിഞ്ഞ്‌ മയക്കത്തിനിടയിലായിരുന്നു ജസ്റ്റിന്‍ പോളിന്റെ മരണം.
2005 മുതല്‍ സൗദിയിലുള്ള ജസ്റ്റിന്‍ പോള്‍ ദമാം അമാംറ പ്രദേശത്ത്‌ നിര്‍മ്മാണ രംഗത്ത്‌ മേസണായാണ്‌ ജോലിചെയ്‌തിരുന്നത്‌. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം. ഒരു മാസം മുമ്പ്‌ പിറന്ന കുഞ്ഞിനെ കണ്ടിട്ടില്ല. താന്‍സ്‌വ പ്രസിഡന്റ്‌ അബ്‌ദുല്‍ സത്താര്‍, ട്രഷറര്‍ ജി.എസ്‌. കുമാര്‍, ദമാം യൂനിറ്റ്‌ പ്രതിനിധി വാസു, അമാംറ യൂനിറ്റ്‌ പ്രതിനിധി മൈക്കള്‍ എന്നിവരാണ്‌
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്‌.
ജവാസാത്ത്‌ സംബന്ധമായി രേഖകള്‍ ശരിപ്പെടുത്തുന്നതിന്‌ നാസ്‌ വക്കം (നവോദയ) സഹകരണം നല്‍കി. കുടുംബത്തില്‍ നിന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിക്കുന്നതിന്‌ താമസം നേരിട്ടിരുന്നതായി താന്‍സ്‌വ ഭാരവാഹികള്‍ പറഞ്ഞു.
നേരിട്ട്‌ തന്റെ കീഴിലല്ല ജോലി ചെയ്‌തിരുന്നതെങ്കിലും ജസ്റ്റിന്‍ പോളിന്റെ മൃതദേഹം എംബാമിംഗ്‌ ചെലവുകളും ആംബുലന്‍സില്‍ വിമാനത്താവളത്തിലെത്തിക്കാനുള്‌ല ചിലവുകളും സ്‌പോണ്‍സര്‍ വഹിച്ചു. എയര്‍ ഇന്ത്യയില്‍ സൗജന്യമായി മൃതദേഹം കൊണ്ടുപോകുന്നതിന്‌ എംബസി വെല്‍ഫെയര്‍ വിഭാഗം രേഖ നല്‍കി. എംബസി, ജവാസാത്ത്‌ അധികൃതര്‍ക്ക്‌ താന്‍സ്‌വ നന്ദി രേഖപ്പെടുത്തി.
നിരാലംബ കുടുംബത്തിന്‌ താന്‍സ്‌ വസഹായനധി സമാഹരിക്കുമെന്ന്‌ ഭാരവാഹികള്‍ അിറയച്ചു.