പ്രവിശ്യയിലെ പ്രവാസികളുടെ പ്രശ്‌ന പരിഹാരത്തിന്‌ ശ്രമിക്കുമെന്ന്‌ ഉറപ്പ്‌ നല്‍കി


ദമാം: പ്രവിശ്യയിലെ ഇന്ത്യന്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളുടെ പരിഹാരത്തിന്‌ പരമാവധി ശ്രമം നടത്തുമെന്ന്‌ അംബാസഡര്‍ കെ.എം.സി.സി. ഈസ്റ്റേണ്‍ പ്രോവിന്‍സ്‌ നേതാക്കള്‍ക്ക്‌ ഉറപ്പ്‌ നല്‍കിയതായി സംഘടനയുടെ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഹ്രസ്വ സന്ദര്‍ശനത്തിനായി കിഴക്കന്‍പ്രവിശ്യയിലെത്തിയ അംബാസഡര്‍ എം.ഓ.എച്ച്‌ .ഫാറൂഖിനെ സന്ദര്‍ശിച്ച ജനറല്‍ സെക്രട്ടറി കുഞ്ഞിമുഹമ്മദ്‌ കടവനാട്‌, ആലിക്കുട്ടി ഒളവട്ടൂര്‍ എന്നിവരാണ്‌ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്‌. പ്രവിശ്യയില്‍ വിദേശികള്‍ക്ക്‌ വിശേഷിച്ചും ഇന്ത്യക്കാര്‍ക്കെതിരെയുള്ള അക്രമങ്ങളും പിടിച്ചുപറിയും തുടരുകയാണ്‌. സൗദി നിയമങ്ങള്‍ക്കും സംസ്‌കാരത്തിനും അനുസൃതമായി നിര്‍ഭയം ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ സൗദി ഭരണകൂടവുമായി മന്ത്രാലയ തലത്തില്‍ ചര്‍ച്ച ചെയ്യുക,. തര്‍ഹീലില്‍ കഴിയുന്ന ഇന്ത്യക്കാരു#െട മോചനത്തിനും നാട്ടിലെത്തിക്കുന്നതിനും എംബസി അടിയന്തിരമായി ഇടപെടുക, കുട്ടികള്‍ക്ക്‌ പന്ത്രണ്ടാം ക്ലാസി#്‌ന ശേഷം ഉന്നത പഠനം തുടരുന്നതിന്‌ സ്ഥാപനങ്ങള്‍ ആരംഭിക്കുക, എംബസി സര്‍വീസുകള്‍ക്ക്‌ ഔട്ട്‌സോഴ്‌സിംഗ്‌ സ്ഥാപനങ്ങളില്‍ സേവനം കുറ്റമറ്റതും കാര്യക്ഷമവുമാക്കുക, പ്രവിശ്യയിലെ മലയാളികള്‍ക്ക്‌ ഏറെ ഉപകാരപ്രദമായ ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ സര്‍വീസ്‌ പുനസ്ഥാപിക്കുന്നതിന്‌ എംബസി ഇടപെടുക തുടങ്ങിയ ആവശ്യങ്ങളാണ്‌ അംബാസഡറുടെ ശ്രദ്ധയില്‍ പെടുത്തിയതെന്ന്‌ കെ.എം.സി.സി. നേതാക്കള്‍ വ്യക്തമാക്കി.
എംബസി കമ്യണിറ്റി വെല്‍ഫെയര്‍ വിഭാഗം മേധാവി ആര്‍.എന്‍. വാട്‌സും അംബാസഡറോടൊന്നിച്ച്‌ സന്നിഹിതനായിരുന്നു. താന്‍ ചുമതലയേറ്റ ശേഷം എംബസിയു#െട ശ്രദ്ധയില്‍ വരുന്ന എല്ലാ പ്രശ്‌നങ്ങളും അര്‍ഹിക്കുന്ന ഗൗരവത്തോടെ പരിഹരിക്കാന്‍ ആത്മാര്‍#്‌തഥമായി ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു.