കോബാറില്‍ നെസ്റ്റോ സെവന്‍സ്‌ ഫുട്‌ബാള്‍ മേളക്ക്‌ ആവേശകരമായ തുടക്കം

ദമ്മാം നെസ്റ്റോയും യുനൈറ്റെഡ്‌ എഫ്‌.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന സെവന്‍സ്‌ ഫുട്‌ബോള്‍ മേളക്ക്‌ അല്‍കോബാര്‍ അല്‍ ഗൊസൈബി ഫ്‌ളഡ്‌ലിറ്റ്‌ സ്റ്റേഡിയത്തില്‍ ആവേശകരമായ തുടക്കം. ഉല്‍ഘാടന മല്‍സരത്തില്‍ കോര്‍ണിഷ്‌ സോക്കര്‍ യംഗ്‌ സ്റ്റാര്‍ ടൊയോട്ടയെ ഏകപക്ഷീയ ഒരു ഗോളിന്‌ തോല്‍പ്പിച്ചു. ആദ്യ പകുതിയുടെ പതിനേഴാം മിനിട്ടില്‍ ഇല്ലിക്കല്‍ ജാഫറാണ്‌ ഗോള്‍ നേടിയത്‌. രണ്ടാമത്‌ മത്സരത്തില്‍ പ്രഗത്ഭ താരങ്ങളുടെ നേതൃത്വത്തിലിറങ്ങിയ ദമാം സോക്കറിനെ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ തോല്‍പ്പിച്ച്‌ നേപ്പാള്‍ എഫ്‌.സി. ക്വാര്‍ട്ടറില്‍ കടന്നു.
ആറാഴ്‌ചയോളം നീളുന്ന ഫുട്‌ബോള്‍ മേളക്ക്‌ കിഴക്കന്‍ പ്രവിശ്യയിലെ ഫുട്‌ബോള്‍ പ്രേമികളുടെയും കളിക്കാരുടെയും സാന്നിധ്യത്തില്‍ ദഹ്‌റാന്‍ പോലീസ്‌ ക്യാപ്‌റ്റന്‍ മുഹമ്മദ്‌ അല്‍ ഹമര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. നെസ്റ്റോ ദമാം ജനറല്‍ മാനേജര്‍ പി.എം. അഷ്‌റഫ്‌ കിക്കോഫ്‌ കര്‍മം നിര്‍വഹിച്ചു. ടൂര്‍ണമെന്റിന്‌ അനുബന്ധണായി പുറത്തിറക്കിയ സുവനീര്‍ പ്രകാശനം അറ്റ്‌ലസ്‌ ജനറല്‍ മാനേജര്‍ മൊയ്‌തു നിര്‍വ്വഹിച്ചു.
സൗദി ക്ലബ്‌ അല്‍ റയ്യാന്‍ പ്രതിനിധികളായ അബ്ദുറഹ്‌മാന്‍ മുഹമ്മദ്‌ അല്‍ ഹൊരി, അഹ്‌മദ്‌ അല്‍ മുഹാരിദ്‌ തുടങ്ങിയവര്‍ ഉല്‍ഘാടനപരിപാടികള്‍ക്ക്‌ ആശംസകളര്‍പ്പിക്കാനെത്തി. രാജു ലുക്കാസ്‌ അധ്യക്ഷത വഹിച്ചു. സതീശ്‌ പരുമല, അബ്ദുറഹ്‌മാന്‍ കാവുങ്ങല്‍. തുടങ്ങിയവര്‍ ആശസം നേര്‍ന്നു. അതിഥികള്‍ കളിക്കാരുമായി പരിചയപ്പെട്ടു. മുജീബ്‌ കളത്തില്‍ സ്വാഗതവും റിയാസ്‌ ബാബു നന്ദിയും പറഞ്ഞു.
അടുത്ത്‌ വ്യാഴാഴ്‌ച്ച നടക്കൂന്ന ആദ്യ മത്സരത്തില്‍ അല്‍ മുസ്‌തനീര്‍ ദമ്മാമും മാകോണ്‍ ഡെക്കോര്‍ കോബാറും തമ്മിലും രണ്ടാമത്തെ മല്‍സരത്തില്‍ പി.ഐ.�സോക്കറും ടേസ്റ്റി ഖതീഫും തമ്മിലും മത്സരിക്കും.