സണ്ണി തോമസിന്റെ മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു

ദമാം: ദമാമില്‍ നിര്യാതനായ കൊല്ലം വര്‍ക്കല സണ്ണി തോമസ്‌ എന്ന തോമസ്‌ തങ്കച്ചന്റെ (49) മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്‌കാരിച്ചു. വ്യാഴാഴ്‌ച്‌ എമിറേറ്റ്‌സ്‌ വിമാനത്തിലാണ്‌ മൃതദേഹം നാട്ടിലെത്തിച്ചതെന്ന്‌ ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ നാസ്‌ വക്കം അറിയിച്ചു.
ഒക്‌ടോബര്‍ ഏഴിന്‌ ബുധനാഴ്‌ച ദമാം കിംഗ്‌ ഫഹദ്‌ മസ്‌ജിദിന്‌ സമീപം താമസസ്ഥലത്താണ്‌ സണ്ണി തോമസിന്റെ മൃതദേഹം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇലക്‌ട്രിഷ്യനായിരുന്ന സണ്ണിതോമസ്‌ ഏതാണ്ട്‌ 28 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്‌ത ശേഷം നാട്ടിലേക്ക്‌ മടങ്ങി. ഏതാണ്ട്‌ രണ്ട്‌ വര്‍ഷം മുമ്പാണ്‌ പുതിയ വിസയില്‍ വീണ്ടും ദമാമില്‍ എത്തിയത്‌.
അമ്മ അന്നമ്മ. ഭാര്യ: ഷെര്‍ലി. ബെന്‍സണ്‍, സ്റ്റാന്‍ലി എന്നിവര്‍ മക്കളാണ്‌. സഹോദരി ഭര്‍ത്താവ്‌ മാത്യു ദമാമിലുണ്ട്‌.