ദമാമില്‍ വാഹനാപകടത്തില്‍ നിര്യാതനായ ഷാഫിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.

ദമാം: ജുബൈല്‍ ഹൈവേയില്‍ വാഹനാപകടത്തില്‍ നിര്യാതനായ കാഴിക്കോട്‌ മാങ്കാവ്‌ ആഴ്‌ചവട്ടം പുതിയ പുരയില്‍ അബൂബക്കറിന്റെ മകന്‍ മുഹമ്മദ്‌ ഷാഫി (45) എന്ന ബാബുവിന്റെ മൃതദേഹം ശനിയാഴ്‌ച നാട്ടിലേക്ക്‌ കൊണ്ടുപോകാന്‍ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന നാസ്‌ വക്കം (നവോദയ) അറിയിച്ചു. വിഞ്ച്‌ ഡ്രൈവറായിരുന്ന ഷാഫി
നവമ്പര്‍ മൂന്നിന്‌ ചൊവ്വാഴ്‌ച ഉച്ചക്കുണ്ടായ അപകടത്തിലാണ്‌ മരിച്ചത്‌. പതിനാറ്‌ വര്‌ഷമായി ജുബൈലില്‍ ജോലി ചെയ്യുന്നു.
ഉമ്മ: സുബൈദ. ഭാര്യ:ഷര്‍ലി. ഷാനിയ ഫാതിമ (11), ഇന്‍ഷ (3) എന്നിവര്‍ മക്കളാണ്‌. സഹോദരന്‍ മുനീര്‍ ദമാമിലുണ്ട്‌.