അബ്‌ഖൈഖില്‍ പബാഡ്‌മിന്റണ്‍ മെഗാ ടൂര്‍ണമെന്റ്‌ തുടങ്ങി

ദമാം: ബാഡ്‌മിന്റണ്‍ ഫെഡറേഷന്‍ ഓഫ്‌ സൗദി അറേബ്യ സംഘടിപ്പിക്കുന്ന പതിമൂന്നാമത്‌ ഫെഡറേഷന്‍ കപ്പ്‌ ജി.സി.സി. മെഗാ ബാഡ്‌മിന്റണ്‍ ടൂര്‍ണമെന്റ്‌ തുടങ്ങി. അബ്‌ഖൈഖ്‌ അരാംകോ സീനിയര്‍ ജിംനേഷ്യത്തില്‍ നടക്കുന്ന മത്സരങ്ങള്‍ ഇന്ന്‌ സമാപിക്കും.
ദമാം, ജുബൈല്‍, അല്‍ഹസ തുടങ്ങി കിഴക്കന്‍ പ്രവിശ്യയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും റിയാദില്‍ നിന്നുമായി മൂന്നൂറ്റി അമ്പതോളം പേരാണ്‌ മേളയില്‍ മാറ്റുരക്കുന്നത്‌. ഒന്ന്‌ മുതല്‍ ആറ്‌ വരെ ഫ്‌ളൈറ്റുകളും ചാമ്പ്യന്‍ഷിപ്പ്‌, പ്രീമിയര്‍ എന്നീ വിഭാഗങ്ങളിലായാണ്‌ മത്സരങ്ങള്‍ നടക്കുക. ജി.സി.സി. ഡബിള്‍സില്‍ 11 ടീമുകളും സിംഗിള്‍സില്‍ 12 ടീമുകളും മത്സരിക്കും.
വിവിധ ജി.സി.സി. രാഷ്‌ട്രങ്ങങളില്‍ഡ നിന്നായി നിലവിലുള്ള സിംഗിള്‍സ്‌ ചാമ്പ്യന്‍ അരുണ്‍ വിജയകുമാര്‍, പ്രമോദ്‌ കുമാര്‍, വേണുഗോപാല്‍ പവന്‍, മനോജ്‌ സാഹിബാന്‍, (ഖത്തര്‍), ജയിംസ്‌ വര്‍ഗീസ്‌ സഞ്‌ജ്‌യ്‌ ജോണ്‍, (ദുബായ്‌), രാകേഷ്‌ രാമകൃഷ്‌ണന്‍,(അബൂദാബി), ജാഫര്‍ ഇബ്രാഹിം, റാഷിദ്‌ ഖാന്‍, റെബല്ലോ റിക്‌സണ്‍ (ബഹ്‌റൈന്‍) സുനീത്‌ സെബാസ്റ്റ്യന്‍, ടോണി അബ്രാഹാം (സൗദി) എന്നിവരാണ്‌ മത്സരിക്കാനെത്തുന്നുണ്ട്‌. ഐ.ടി.എല്‍ ടൂര്‍സ്‌ ആന്റ്‌ ട്രാവല്‍സാണ്‌ ഈ വര്‍ഷം മേളയുടെ മുഖ്യ സ്‌പോണ്‍സര്‍മാര്‍.
24 ബാഡ്‌മിന്റണ്‍ ക്ലബ്ബുകള്‍ ഇപ്പോള്‍ ബി.എഫ്‌.എസ്‌.എയില്‍ അംഗത്വമുണ്ടെന്ന്‌ പ്രസിഡന്റ്‌ എംഎ ബെയ്‌ഗ്‌ പറഞ്ഞു. മെഗാ ടൂര്‍ണമെന്റിനോട്‌ അനുബന്ധിച്ച്‌
ഫെഡറേഷന്‍ തയാറാക്കിയ പ്രസിദ്ധീകരണം ഐ.ടി.എല്‍,. സൗദി കണ്‍ട്രി മാനേജര്‍ റഫീഖ്‌ അഹമ്മദിന്‌ നല്‍കി പ്രസിഡന്റ്‌ എം.എ. ബെയ്‌ഗ്‌ പ്രകാശനം ചെയ്‌തു. ജനറല്‍ സെക്രട്ടരി ആരിഫ്‌ ശംസുദ്ദീന്‍ സ്വാഗതവും കെ.പി. ജോര്‍ജ്‌ നന്ദിയും പറഞ്ഞു. ബാബു വര്‍ഗീസ്‌, മധുസൂദനന്‍ പിള്ള, ചെറിയാന്‍ ജോര്‍ജ്‌, സുഗു ഫിലിപ്പ്‌, ബിജു മാത്യു, ഹസന്‍ മുഹമ്മദ്‌, ഡേവിഡ്‌ ഐസക്‌ തുടങ്ങി മറ്റ്‌ ഭാരവാഹികളും വിവിധ സ്‌പോണ്‍സര്‍മാരും ചടങ്ങില്‍ സംബന്ധിച്ചു.