കോയമ്പത്തൂര്‍ സ്വദേശി റഹീമയില്‍ നിര്യാതനായി

ദമാം: കോയമ്പത്തൂര്‍ സ്വദേശി മുഹമ്മദ്‌ ഹബീബ്‌ ഹുസൈന്‍ (62) ഹൃദയാഘാതം മൂലം റഹീമയില്‍ ബുധനാഴ്‌ച രാത്രി നിര്യാതനായി. റഹീമയിലെ അലി എച്ച്‌. അല്‍ ഗാംദി പാര്‍ട്ട്‌ണേഴ്‌സ്‌ കമ്പനിയില്‍ എസ്റ്റിമേഷന്‍ - മെക്കാനിക്കല്‍ എഞ്ചിനീയറായി 25 വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: നൂര്‍ജഹാന്‍. റോഷന്‍ ബാനു, സൈറ ബാനു, മലാക ബാനു എന്നിവര്‍
മക്കളാണ്‌.
ദമാം മെഡിക്കല്‍ കോംപ്ലക്‌സ്‌ മോര്‍ച്ചറിയിലാണുള്ളത്‌. മൃതദേഹം നാട്ടിലെത്തിക്കുന്നതിന്‌ നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌.