ദമാമില്‍ നിര്യാതനായ ചന്ദ്രശേഖരന്‍ നായരുടെ മൃതദേഹം നാട്ടിലെത്തിച്ചു

ദമാം: ഹൃദയാഘാതം മൂലം ദമാമില്‍ നിര്യാതനായ ആലപ്പുഴ പാലസ്‌ വാര്‍ഡില്‍ നമ്പൂരിപ്പറമ്പില്‍ ചന്ദ്രശേഖരന്‍ നായര്‍ (53) ടെ മൃതദേഹം എയര്‍ ഇന്ത്യ കൊച്ചി വിമാനത്തില്‍ നാട്ടിലെത്തിച്ചു. ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‌ മൈഷൂഖ്‌ കരുപ്പടന്നയും ഷാജി മതിലകവുമാണ്‌ സഹകരണം നല്‍കിയത്‌. മലക്‌ റെന്റ്‌ എ കാര്‍ ഉടമ നാസര്‍ അബ്‌ദുല്ല ഷഹ്‌രി, കമ്പനി പി.ആര്‍.ഓ. ഫലാഹ്‌ അല്‍ ഷഹ്‌രി, മാനേജര്‍ മഹ്‌ബൂബ്‌ ആലുവ എന്നിവര്‍ നല്‍കിയ സഹകരണം അവര്‍ എടുത്തുപറഞ്ഞു.
മലക്‌ റെന്റ്‌ എ കാറില്‍ ഡ്രൈവറായിരുന്നു. എട്ട്‌ വര്‍ഷമായി നാട്ടില്‍ പോയിരുന്നില്ല. കുമാരിയാണ്‌ ഭാര്യ. സിനി, സ്‌മിത, സുധി, സുരേഷ്‌ എന്നിവര്‍ മക്കളാണ്‌.
ഈയിടെ അല്‍കോബാര്‍ ദോസരി ഹോസ്‌പിറ്റലില്‍ നഴ്‌സായി ജോലിക്കെത്തിയ മകള്‍ പ്രമദ എന്ന സിനിക്ക്‌ അന്ത്യകര്‍മങ്ങളില്‍ സംബന്ധിക്കാനായി മൃതദേഹത്തോടൊപ്പം നാട്ടിലേക്ക്‌ മടങ്ങുന്നതിന്‌ സ്‌ഥാപനം അവധി നല്‍കി.