കിഴക്കന്‍ പ്രവിശ്യയില്‍ കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ അവസരമൊരുക്കും

ദമാം: കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായിക മേഖലകളില്‍ നിക്ഷേപിക്കുന്നതിന്‌ കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ അവസരമൊരുക്കുമെന്ന്‌ കിഴക്കന്‍ പ്രവിശ്യാ ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സ്‌ മേധാവി അദ്‌നാന്‍ നഈം അല്‍ ഹാമിഷ്‌ വ്യക്തമാക്കി. അശര്‍ഖിയ ചേമ്പര്‍ ആസ്ഥാനത്ത്‌ ഇന്ത്യയില്‍ നിന്നുള്ള വ്യവസായ പ്രമുഖരുടെ സംഘവുമായി അദ്ദേഹം ചര്‍ച്ച നടത്തി. സൗദിയും ഇന്ത്യയും തമ്മിലുള്ള സംയുക്ത സംരംഭങ്ങള്‍ക്ക്‌ കൂടുതലായി ഊന്നല്‍ നല്‍കും. സംയുക്ത സംരംഭത്തിന്റെ ഭാഗമായി പുതിയ കമ്പനികള്‍ വരും. സാങ്കേതിക വിദ്യയും പരിചചയവും പരസ്‌പരം കൈമാറിയാണ്‌ ഇത്‌ സാധ്യമാക്കുക.
ഇന്ത്യ - സൗദി വ്യാപാര വ്യവസായ സംരംഭങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‌ റിയാദില്‍ നടന്ന വ്യവയാസ പ്രമുഖരുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു,സൗദിയില്‍ ഇപ്പോള്‍ 200 ഇന്ത്യന്‍ കമ്പനികളും അമ്പതോളം സൗദി - ഇന്ത്യന്‍ സംയുക്ത സംരംഭങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്‌. അടുത്ത മൂന്ന്‌ മാസത്തിനംക ഏതാനും പുതിയ ഇന്ത്യന്‍ കമ്പനികള്‍ കൂടി സൗദിയില്‍ പ്രവര്‍ത്തനം ആരംഭിക്കും.
സൗദിയില്‍ നിന്നുള്ള വ്യവസായികളുടെ സംഘം വൈകാതെ ഇന്ത്യ സന്ദര്‍ശമിക്കുമെന്നും നഈം അിറയിച്ചു.