കിംഗ്‌ ഫഹദ്‌ കോസ്‌ വേയില്‍ ഇനി എട്ട്‌ വനിതാ കൗണ്ടറുകളും

ദമാം: വനിതകള്‍ക്ക്‌ കിംഗ്‌ ഫഹദ്‌ കോസ്‌വേയില്‍ സുഗമമായ യാത്രക്ക്‌ സൗകര്യമൊരുക്കുന്നതിന്‌ അടുത്ത ആഴ്‌ച മുതല്‍ എട്ട്‌ പുതിയ വനിതാ കൗണ്ടറുകള്‍ കൂടി ആരംഭിക്കുമെന്ന്‌ കിംഗ്‌ ഫഹദ്‌ കോസ്‌ വേ മേധാവി ബദര്‍ അല്‍ അതീഷാന്‍ വെളിപ്പെടുത്തി. അറൈവലില്‍ നാലും ഡിപാര്‍ച്ചറില്‍ നാലും വീതം കൗണ്ടറുകളാണ്‌ പുതുതായി ആരംഭിക്കുന്ന എട്ട്‌ കൗണ്ടറുകളിലും വനിതാ ഉദ്യോഗസ്ഥര്‍ ചുമതലയേല്‍ക്കും.
യാത്രക്കാരികള്‍ക്ക്‌ സ്വന്തം വാഹനത്തില്‍ ഇരുന്ന്‌ തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‌ പുതിയ സംവിധാനം ഇപ്പോള്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാകുമെന്ന്‌ അല്‍ അതീഷാന്‍ അിറയിച്ചു. പന്നിപ്പനിയുടെ സാഹചര്യത്തില്‍ കോസ്‌ വേ വഴിയുള്ള യാത്രയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്‌.