ചാത്തല്ലൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

ദമാം: കൊല്ലം ചാത്തല്ലൂര്‍ താഴം സൗത്ത്‌ ആര്‍.ആര്‍. ഭവനില്‍ രാജേന്ദ്രന്‍ (40) ദമാം നഗരത്തില്‍ ഐ.സി.സി.ക്ക്‌ പിന്‍വശത്ത്‌ താമസസ്ഥലത്ത്‌ തൂങ്ങിമരിച്ചു. 17 വര്‍ഷമായി സൗദിയിലുള്ള രാജേന്ദ്രന്‌ അല്‍ ബറാക്‌ കമ്പനിയില്‍ ഡ്രൈവറായിരുന്നു.
ഭാര്യ: രാജി. ഒരു മകളുള്‍പ്പെടെ രണ്ട്‌ മക്കളാണുള്ളത്‌.
നിരവധി പേരില്‍ നിന്നും ചിട്ടി ഇനത്തില്‍ നിരവധി പേരില്‍ നിന്നും രാജേന്ദ്രന്‌ പണം കിട്ടാനുണ്ടെന്നും, പലര്‍ക്കും കൊടുക്കാനുണ്ടെന്നും വിവരം ലഭിച്ചു. ഒന്നര മാസം മുമ്പാണഅ അവധി കഴിഞ്ഞ്‌ തിരിച്ചെത്തിയത്‌.
ലീഫ്‌ അഴിച്ചുവെച്ച്‌ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ്‌ മൃതദേഹം കണ്ടെതെന്ന്‌ സ്ഥലത്തെത്തിയ സാമൂഹിക്‌ പ്രവര്‍ത്തകന്‍ നാസ്‌ വക്കം പറഞ്ഞു. സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ മരിക്കുന്നതെന്ന്‌ കമ്പനി മേധാവിക്ക്‌ എഴുതി വെച്ച കത്തും പോലീസ്‌ കണ്ടെടുത്തു.