പ്രവാസികള്‍ക്ക്‌ ഒരു ഭവനം: അല്‍കോബാറില്‍ നവയുഗം ചര്‍ച്ചാവേദിയൊരുക്കുന്നു

ദമാം: പ്രവാസികള്‍ക്ക്‌ ഒരു ഭവനം, - സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെക്കുറിച്ച്‌ അല്‍കോബാറില്‍ നവയുഗം സാംസ്‌കാരിക വേദി ചര്‍ച്ചാ വേദി ഒരുക്കുന്നു. കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ്‌ ചെയര്‍മാനും സി.പി.ഐയുടെ പ്രമുഖ നേതാവുമായ അഡ്വ. എം. റഹ്‌മത്തുല്ല സംബന്ധിക്കുന്ന ചടങ്ങില്‍ പ്രൊഫ. നിസാര്‍ കാത്തുങ്ങലാണ്‌ വിഷയം അവതരിപ്പിക്കുക.
നവമ്പര്‍ അഞ്ചിന്‌ വ്യാഴാഴ്‌ച വൈകുന്നേരം ഏഴ്‌ മണിക്ക്‌ അല്‍കോബാര്‍ ദര്‍ബാര്‍ ഓഡിറ്റോറിയത്തിലാണ്‌ പരിപാടി.