ഇ.എം.എസ്‌. കേരളത്തിന്റെ എക്കാലത്തെയും ധൈഷണിക സാന്നിധ്യം : ഡോ. പോക്കര്‍

ദമാം: കേരളത്തിന്റെ എക്കാലത്തെയും ഉല്‍ക്കൃഷ്‌ടമായ ധൈഷണിക സാന്നിധ്യമായിരുന്നു ഇ.എം.എസ്‌ എന്ന്‌ പ്രശസ്‌ത ഇടത്‌പക്ഷ ചിന്തകനും, നിരൂപകനുമായ ഡോ. പി.കെ പോക്കര്‍ അഭിപ്രായപ്പെട്ടു. ദമാം നവോദയ സാംസ്‌കാരിക വേദി സംഘടിപ്പിച്ച നൂറ്‌ ദിവസം നീണ്ടുനിന്ന ഇ.എം.എസ്‌. ജന്മശതാബ്‌ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഖതീഫില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കേരള ഭാഷാ ഇന്‍സ്റ്റിറ്രറ്യൂട്ട്‌ ഡയരക്‌ടറും പുരോഗമന കലാസാഹിത്യ സംഘം എക്‌സിക്യൂട്ടീവ്‌ അംഗവുമായ ഡോ. പി.കെ. പോക്കര്‍.
ഇന്ത്യയിലാകെ തന്നെ തുറന്ന ചര്‍ച്ചകള്‍ക്ക്‌ തുടക്കം കുറിക്കാന്‍ ഇ.എം.എസിന്റെ എഴുത്തുകള്‍ക്കും പ്രസംഗങ്ങള്‍ക്കും സാധ്യമായി. തനിക്ക്‌ ചുറ്റമുള്ള സമുഹത്തിനും തന്റെ പ്രസ്ഥാനത്തിനും അത്തരം ചര്‍ച്ചകളെ ഗുണകരമാക്കി മാറ്റിയെടുക്കാന്‍ കഴിഞ്ഞുവെന്നതാണ്‌ ഇ.എം.എസിന്റെ സവിശേഷത്‌. അതു കൊണ്ട്‌ തന്നെ എല്ലാവര്‍ക്കും തിരിച്ചറിയാന്‍ കഴിയുന്ന സാന്നിധ്യമായി ഇ.എം.എസിന്റെ സംഭാവനകള്‍ എന്നെന്നും നിലനില്‍ക്കുക തന്നെ ചെയ്യുമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്കിടയില്‍ തെററിദ്ധാരണ പരത്തുന്ന ഇടത്‌ പക്ഷ പുരോഗമന നാട്യക്കാരെ തിരിച്ചറിയാന്‌ നമുക്കാവണമെന്ന്‌ ഡോ. പോക്കര്‍ പറഞ്ഞു. ഇന്ന്‌്‌ സമൂഹം അനുഭവിക്കുന്ന അവകാശങ്ങളും നമ്മുടെ സ്വത്വബോധങ്ങളും എണ്ണമറ്റ്‌ പോരാട്ടങ്ങളഉടെ സംഭാവനകളാണെന്ന്‌ ഇവര്‌ സൗകര്യപൂര്‍വം വിസ്‌മരിക്കുകയാണെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവോദയ പ്രസിഡന്റ്‌ പ്രദീപ്‌ കൊട്ടിയം അധ്യക്ഷത വഹിച്ചു. റഷീദ്‌ മാരാരിക്കുളം, ഭാസ്‌കരന്‍ ശ്രീകണ്‌ഠാപുരം, സി.വി. ജോസ്‌,. ആസാദ്‌ തിരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറള്‍ സെക്രട്ടറി എം.എം. നഈം സ്വാഗതവും ഖതീഫ്‌ ഏരിയാ സെക്രട്ടറി ബഷീര്‍ നന്ദിയും പറഞ്ഞു.
നവോദയയുടെ ആഭിമുഖ്യത്തില്‍ നൂറ്‌ ദിവസം നീണ്ടുനിന്ന ഇ.എം.എസ്യ ജന്മശതാബ്‌ദി ആഘോഷങ്ങളുടെ ഔപചാരിക ഉദ്‌ഘാടനം ജൂണ്‍ 28ന്‌ എ. വിജയരാഘവന്‍ എം.പിയാണ്‌ നിര്‍വഹിച്ചുത്‌. ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലകളില്‍ വ്യത്യസ്‌ത വിഷയങ്ങളില്‍ സെമിനാറുകള്‍, പ്രബന്ധരചന, ചിത്രരചന, കലാ - കായിക മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചിരുന്നു. മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ സമാപന സമ്മേളനത്തില്‍ വിതരണ ചെയ്‌തു. നവോദയ മുഖമാസിക പ്രഭാതം ഇ.എം.എസ്‌. സ്‌പെഷ്യല്‍ പതിപ്പ്‌ പ്രകാശനവും ഡോ. പോക്കര്‍ നിര്‍വഹിച്ചു.