ആലുവ സത്താറിന്റെ മൃതദേഹം ദമാമില്‍ ഖബറടക്കി

ദമാം: ഹൃദയാഘാതം മൂലം വ്യാഴാഴ്‌ച നിര്യാതനായ ആലുവ ചെമ്പര്‍ക്കി സ്വദേശി എട്ടിയില്‍ മുസ്‌തഫയുടെ മകന്‍ അബ്‌ദുല്‍ സത്താര്‍ (37) ന്റെ മൃതദേഹം ഇന്നലെ ദമാമില്‍ ഖബറടക്കി. മസ്‌ജിദ്‌ റയ്യാനില്‍ മഗ്‌രിബ്‌ നമസ്‌കാരത്തിന്‌ ശേഷം നടന്ന മയ്യിത്ത്‌ നമസ്‌കാരത്തിലും തുടര്‍ന്ന്‌ ഖബറടക്കത്തിലും
സഹോദരന്‍ ഷാജിയും സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധി പേര്‍ സംബന്ധിച്ചു.
എട്ട്‌ വര്‍ഷമായി ദമാമിലുള്ള സത്താര്‍ ടാക്‌സി ഡ്രൈവറായിരുന്നു. ഒരു വര്‍ഷം മുമ്പാണ്‌ അവധി കഴിഞ്ഞ്‌ തിരിച്ചെത്തിയത്‌.