അല്‍കോബാര്‍ യുനൈറ്റഡ്‌ എഫ്‌.സി. ഫുട്‌ബോള്‍ ഫിക്‌സ്‌ചര്‍ പ്രകാശനം ചെയ്‌തു

ദമാം: അല്‍കോബാര്‍ യുനൈറ്റഡ്‌ എഫ്‌.സി. സംഘടിപ്പിക്കുന്ന സെവന്‍സ്‌ ഫുട്‌ബോള്‍ ഫെസ്റ്റിന്റെ ഫിക്‌സ്‌ചര്‍ പ്രകാശനം ഫുട്‌ബോള്‍ മേളയില്‍ പങ്കെടുക്കുന്ന ടീം പ്രതിനിധികളുടെ സംഗമത്തില്‍ ദമാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ഡിഫ) പ്രസിഡന്റ്‌ സതീഷ്‌ പരുമല നിര്‍വഹിച്ചു. ഡിഫ സെക്രട്ടറി അബ്‌ദുല്‍ റസാഖ്‌ ചേരിക്കല്‍ ടൂര്‍ണമെന്റില്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച്‌ വശദീകരിച്ചു. മുജീബ്‌ കളത്തില്‍ അധ്യക്ഷനായിരുന്നു. വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച്‌ രാജു ലൂക്കാസ്‌, വില്‍ഫ്രഡ്‌, റിയാസ്‌, മുഹമ്മദ്‌ മണി, സകീര്‍ ഹുസൈന്‍, റഫീഖ്‌ കൂട്ടിലങ്ങാടി, ആബിദ്‌ അലി, ഹംസ ഖതീഫ്‌, അര്‍ജുന്‍ നേപ്പാള്‍, നൗഷാദ്‌ ഒരുമനയൂര്‍ തുടങ്ങിയവര്‍ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച്‌ ആശംസകള്‍ അര്‍പ്പിച്ചു. റിയാസ്‌ ബാബു സ്വാഗതവും ഫൈസല്‍ ബാബു നന്ദിയും പറഞ്ഞു.
നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ സ്‌പോണ്‍സര്‍ ചെയ്യുന്ന ടൂര്‍ണമെന്റിലെ വിജയികള്‍ക്ക്‌ നെസ്റ്റോ ട്രോഫിയും പരാജിതര്‍ക്ക്‌ അറ്റ്‌ലസ്‌ ട്രോഫിയും ലഭിക്കും.
ടൂര്‍ണമെന്റ്‌ ലോഗോ തിങ്കളാഴ്‌ച നെസ്റ്റോ സി.ഇ.ഓ നാസര്‍ അബൂബക്കര്‍ പ്രകാശനം ചെയ്യും.
അല്‍ ഗൊസൈബി ഫ്‌ളഡ്‌ലിറ്റ്‌ മിനി സ്റ്റേഡിയം വിപുലീകരണത്തിന്‌ ശേഷം ആദ്യമായാണ്‌ ഫുട്‌ബോള്‍ മേളക്ക്‌ വേദിയൊരുങ്ങുന്നത്‌, ആറാഴ്‌ച നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ്‌ അടുത്ത വ്യാഴാഴ്‌ച രാത്രി പത്ത്‌ മണിക്കാണ്‌ ആരംഭിക്കുന്നത്‌. നേപ്പാളികളുടെ ടീമും, റിയാദില്‍ നിന്നുള്ള ടീമും ഉള്‍പ്പെടെ പന്ത്രണ്ട്‌ പ്രമുഖ ടീമുകള്‍ പങ്കെടുക്കും. വിവിധ ടീമുകളിലായി ജിദ്ദയില്‍ നിന്നുള്ള കളിക്കാരും കളിക്കളത്തിലിറങ്ങുമെന്ന്‌ സംഘാടകര്‍ പറഞ്ഞു.