മായിന്‍കുട്ടിയുടെ മൃതദേഹം ജുബൈലില്‍ ഖബറടക്കി

ദമാം: ജുബൈലില്‍ വാഹനാപകടത്തില്‍ നിര്യാതനായ മലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി നടുവത്തുകുകുണ്ടില്‍ ചേക്കുട്ടിയുടെ മകന്‍ മായിന്‍കുട്ടി (50)
മൃതദേഹം ഇന്നലെ ഖബറടക്കി. രാത്രി ഇശാഅ്‌ നമസ്‌കാരത്തിന്‌ ശേഷം നടന്ന
മയ്യിത്ത്‌ നമസ്‌കാരത്തിലും തുടര്‍ന്ന്‌ അന്ത്യകര്‍മങ്ങളിലും ഭാര്യാസഹോദരന്മാരായ ഹംസ, മൊയ്‌തു (ഇരുവരും ജുബൈല്‍), ജാമാതാവ്‌ സുബൈര്‍ (ജിദ്ദ), സഹോദരിയുടെ മകന്‍ അബ്‌ദുല്ലത്തീഫ്‌ (ജിദ്ദ) എന്നിവരുള്‍പ്പെടെ
ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധി പേര്‍ സംബന്ധിച്ചു.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന മായിന്‍കുട്ടിയുടെ മൃതദേഹം ജുബൈലില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ശുഐബിന്റെ നേതൃത്വത്തില്‍ ഫോറം വെല്‍ഫെയര്‍ വിഭാഗമാണ്‌ പൂര്‍ത്തിയാക്കിയത്‌.
ഇരുപത്തിയഞ്ച്‌ വര്‍ഷത്തിലധികമായി സൗദിയിലുള്ള മായിന്‍കുട്ടി ജുബൈല്‍ ഫോര്‍ഡ്‌ കാര്‍ സെയില്‍സ്‌ ആന്റ്‌ സര്‍വീസസില്‍ ഡ്രൈവറായിരുന്നു. ജുബൈല്‍ കിംഗ്‌ ഫഹദ്‌ നാവല്‍ അക്കാദമിക്ക്‌ സമീപം വ്യാഴാഴ്‌ച രാത്രിയാണ്‌
അപകടമുണ്ടായത്‌. മായിന്‍കുട്ടി ഓടിച്ച പിക്കപ്പില്‍ സ്വദേശി ഓടിച്ച കാര്‍ വന്നിടിച്ച അപകടത്തില്‍ തലക്ക്‌ ക്ഷതമേറ്റതാണ്‌ മരണത്തിന്‌ കാരണമായത്‌.