ഫാമിലി വിസ - മാനദണ്‌ഡത്തില്‍ മാറ്റമില്ലെന്ന്‌ വിശദീകരണം

ദമാം: ഇഖാമയിലെ തൊഴിലിന്‌ പകരം ശമ്പളം അടിസ്ഥാനത്തില്‍ കുടുംബ വിസകള്‍ നല്‍കുന്നതിനുള്ള ഒരു നീക്കവുമില്ലെന്നും അത്തരം ഒരു നിര്‍ദേശവും മന്ത്രാലയത്തില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും ദമാം ഇസ്‌തിഖ്‌ദാം ഓഫീസിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കമ്പനിയും, തൊഴിലും, ശമ്പളവും വിലയിരുത്തി മാത്രമാണ്‌ കുടുംബ വിസ അനുവദിക്കുന്നത്‌. ശമ്പളം മാത്രം അടിസ്ഥാനമാക്കി കുടുംബ വിസ അനുവദിക്കുമെന്ന്‌ ഒരു പ്രാദേശിക അറബ്‌ പത്രം നല്‍കിയ വാര്‍ത്ത ശരിയല്ലെന്ന്‌ അദ്ദേഹം മലയാളം ന്യൂസിന്റെ അന്വേഷണത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു. ഈ വാര്‍ത്ത അടിസ്ഥാനമാക്കി വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു.
എന്നാല്‍, കുടുംബങ്ങളെ കൂടെ കൊണ്ടുവരുന്നതിന്‌ സന്ദര്‍ശക വിസയില്‍
ആഭ്യന്തര മന്ത്രാലയം ഏര്‍പ്പെടുത്തിയ ഇളവ്‌ തുടരുന്നുണ്ട്‌. ലേബര്‍, ഡ്രൈവര്‍ തുടങ്ങിയ ചില പ്രൊഫഷനുകളിലുള്ളവര്‍ ഒഴികെയുള്ളവര്‍ക്ക്‌ ഇപ്പോള്‍ കുടുംബങ്ങള്‍ക്കുള്ള സന്ദര്‍ശക വിസ ലഭിക്കുന്നതായി കിഴക്കന്‍ പ്രവിശ്യയിലെ ജനറല്‍ സര്‍വീസ്‌ ഏജന്‍സി പ്രതിനിധികള്‍ സ്ഥിരീകരിച്ചിരുന്നു.
സൗദി വിദേശ കാര്യ മന്ത്രാലയത്തിന്റെ മോഫ ഡോട്ട്‌ ജിഓവി ഡോട്ട്‌ എസ്‌.എ. എന്ന (www.mofa.gov.sa) വെബ്‌സൈറ്റില്‍ അപേക്ഷ പൂരിപ്പിക്കുമ്പോള്‍ തന്നെ വിസ ലഭിക്കാന്‍ സാധ്യതയുണ്ടോ എന്ന്‌ വ്യക്തമാകും.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me