പകരം വിമാനമൊരുങ്ങി; പക്ഷ ക്രൂ ഇല്ല രണ്ട്‌ ദിവസം വൈകി ചെന്നൈയിലേക്ക്‌

ദമാം: തിങ്കളാഴ്‌ച ദമാമില്‍ കുടുങ്ങിയ എയര്‍ ഇന്ത്യ ചെന്നൈ വിമാനം രാത്രി പുറപ്പെട്ടു. രാത്രി ഏഴ്‌ മണിയോടെ ഹോട്ടലില്‍ തങ്ങിയിരുന്ന യാത്രക്കാരെ ബസുകളില്‍ വിമാനത്താവളത്തിലേക്ക്‌ കൊണ്ടുപോയി. മുംബൈയില്‍ നിന്നുള്ള സാങ്കേതിക വിദഗ്‌ധര്‍ ദമാമിലെത്തിയാണ്‌ സാങ്കേതിക തകരാറ്‌ പരിഹരിച്ചത്‌.
ഇന്നലെ ഉച്ചക്ക്‌ പന്ത്രണ്ടര മണിയോടെ എത്തിയ അവര്‍ ഉടനെ തന്നെ അവര്‍ തകരാറ്‌ നീക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിയെന്നും എയര്‍ ഇന്ത്യ മാനേജര്‍ വിനോദ്‌ കുമാര്‍ മലയാളം ന്യൂസിന്റെ അന്വേഷണത്തില്‍ അറിയിച്ചു.

തിങ്കളാഴ്‌ച രാത്രി യാത്രക്കാര്‍ എമിഗ്രേഷന്‍ പരിശോധനയടക്കം പൂര്‍ത്തിയാക്കിയ ശേഷമാണ്‌ വിമാനത്തിന്‌ സാങ്കേതിക തകരാറ്‌ കണ്ടതെന്നും 3 - 4 മണിക്കൂറുകള്‍ക്കകം അത്‌ ശരിപ്പെടുത്താനാവുമെന്നാണ്‌ പ്രതീക്ഷിച്ചതെന്നും വിനോദ്‌ കുമാര്‍ പറഞ്ഞു. പ്രാദേശികമായി ലഭ്യമായ എഞ്ചിനിയര്‍മാര്‍ തകരാര്‍ തീര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു.
മുംബൈയില്‍ നിന്നും സര്‍വീസ്‌ നടത്തുന്നതിന്‌ പകരം വിമാനം ഒരുക്കിയെങ്കിലും ക്രൂ ഇല്ലാതിരുന്നതിനാല്‍ വിമാനം ദമാമിലെത്തിയില്ല. യാത്രക്കാരെ മറ്റ്‌ വിമാനങ്ങളലില്‍ അയക്കാന്‍ ശ്രമിച്ചുവെങ്കിലും സീറ്റ്‌ ഒഴിവില്ലായിരുന്നുവെന്ന്‌ അദ്ദേഹം വ്യക്തമാക്കി. യാത്ര മുടങ്ങിയ ചെന്നൈയിലേക്കുള്ള 83 പേര്‍ക്ക്‌ പുറമെ മുംബൈയിലേക്കുള്ള അമ്പത്‌ യാത്രക്കാരില്‍ കഴിയുന്നത്ര പേരെയും ചെന്നൈ വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്ന്‌ മാനേജര്‍ വെളിപ്പെടുത്തി. മുംബൈയില്‍ നിന്നും ചെന്നൈയിലേക്ക്‌ കണക്‌ഷന്‍ വിമാനം ഉറപ്പുവരുത്താനും ശ്രമിക്കുന്നുണ്ട്‌.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me