കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്‌ ആര്‍.സി.സി. സംഘം 6ന്‌ എത്തുന്നു

ദമാം: കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്‌ പദ്ധതിയുമായി ബന്ധപ്പെട്ട്‌ തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍.സി.സി) ഡയരക്‌ടറുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ജനവരി ആറിന്‌ സൗദിയിലെത്തും. ദമാമിലെ സാംസ്‌കാരിക സംഘടനകളുടെയും പ്രാദേശിക കൂട്ടായ്‌മകളുടെയും പ്രമുഖ വ്യക്തികളുടെയും സഹകരണത്തോടെ രൂപം നല്‍കിയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആര്‍.സി.സി. സംഘത്തിന്‌ ദമാമില്‍ ജനവരി ഏഴിന്‌ വിപുലമായ സ്വീകരണം നല്‍കും.
സന്ദര്‍ശനവും സ്വീകരണ പരിപാടിയും കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്‌ അംഗത്വ പ്രവര്‍ത്തനങ്ങളും വിജയിപ്പിക്കുന്നതിന്‌ ദമാം സഫ ഓഡിറ്റോറിയത്തില്‍ നടന്ന കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രഥമ യോഗം തീരുമാനിച്ചു.
ചെയര്‌മാന്‍ ജവാദ്‌ മൗലവി അധ്യക്ഷനായിരുന്നു. പി.എ.എം. ഹാരിസ്‌ പദ്ധതിയുടെ പ്രസക്തിയെക്കുറിച്ച്‌ സംസാരിച്ചു. കോഓര്‍ഡിനേററര്‍ ഇ.എം. കബീര്‍ സ്വാഗതവും മീഡിയാ കോഓര്‍ഡിനേറ്റര്‍ എന്‍.യു. ഹാഷിം നന്ദിയും പറഞ്ഞു.
അംഗത്വ വിതരണത്തില്‍ സംഘടനകള്‍ സജീവ പങ്കാളിത്തം വഹിക്കും. വിവിധ കേന്ദ്രങ്ങളില്‍ തനിച്ചും സംയുക്തമായും സംഘടനകള്‍ ബോധവത്‌കരണ പരിപാടികളും ആര്‍.സി.സി. സംഘത്തിന്‌ സ്വീകരണ പരിപാടികളും സംഘടിപ്പിക്കും. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ബോധവത്‌കരണ പരിപാടികള്‍ക്കും കോഓര്‍ഡിനേഷന്‍ കമ്മിറ്റി നേതൃത്വം നല്‍കുമെന്ന്‌ പത്രക്കുറിപ്പില്‍ അറിയിച്ചു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me