ബാബരി പുനര്‍നിര്‍മ്മിച്ച്‌ കോണ്‍ഗ്രസ്‌ പ്രായശ്ചിത്തം ചെയ്യണം: സെമിനാര്‍

ദമാം: ബാബരി മസ്‌ജിദ്‌ യഥാസ്ഥാനത്ത്‌ പുനര്‍നിര്‍മ്മിച്ച്‌ നരസിംഹറാവു ചെയ്‌ത തെറ്റിന്‌ പ്രായശ്ചിത്തം ചെയ്യാന്‍ മതേതരത്വത്തിന്റെ സംരക്ഷകരെന്ന്‌ അവകാശപ്പെടുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ തയ്യാറാകണമെന്ന്‌�ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഉറുദു ചാപ്‌റ്റര്‍ ദമാമില്‍ സംഘടിപ്പിച്ച `ലിബര്‍ഹാന്‍ കമ്മീഷനും ഇന്ത്യന്‍ മതേതരത്വവും' സെമിനാര്‍ അഭിപ്രായപ്പെട്ടു.� ലിബര്‍ഹാന്‍ കമ്മീഷന്‍ റിപോര്‍ട്ടിന്‍മേല്‍ അടിയന്തിര നടപടി സ്വീകരിക്കാത്ത പക്ഷം അത്‌ മതേതര, ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ ബാധിക്കും. ബാബരി ദിനം കേവലം വിലാപങ്ങളുടെ ആണ്ടറുതിയല്ല; വരും തലമുറയിലേക്ക്‌ നാം പകര്‍ന്ന്‌ നല്‍കേണ്ട പാഠമാണത്‌. മുസ്‌ലികളുടെയും ഇതര പിന്നാക്ക ന്യൂനപക്ഷങ്ങളുടെയും രാഷ്ട്രീയരമുള്‍പ്പെടെ സര്‍വതോന്മുഖമായ ശാക്തീകരണം അനിവാര്യമാണ്‌.�ഹിന്ദുത്വ ഫാഷിസത്തെ ചെറുത്തുതോല്‍പ്പിച്ച്‌ സമാധാനവും ക്ഷേമവും കളിയാടുന്ന ഇന്ത്യയെ പടുത്തുയര്‍ത്താന്‍ രാജ്യത്തെ മുഴുവന്‍ മതേതര വിശ്വാസികളും ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന്‌ പ്രഭാഷകര്‍ ആഹ്വാനം ചെയ്‌തു.�
ബിഹാര്‍-ജാര്‍ഖണ്ഡ്‌ ഫോറം (ബി.ജെ.എഫ്‌.) പ്രസിഡന്റ്‌ ഇജാസ്‌ അഹമ്മദ്‌ സെമിനാര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഉറുദു ചാപ്‌റ്റര്‍ സെക്രട്ടറി മുഹമ്മദ്‌ പര്‍വേസ്‌ അഹ്‌മദ്‌ (ബിഹാര്‍) വിഷയമവതരിപ്പിച്ചു. ഫോറം കര്‍ണാടക പ്രസിഡന്റ്‌ മുഹമ്മദ്‌ ഷരീഫ്‌ ആശംസ നേര്‍ന്നു. `ബാബരിയുടെ ചരിത്രത്തിലുടെ'്‌ ഡോക്കുമെന്ററി പ്രദര്‍ശനം ബാബരിയുടെ തപ്‌ത സ്‌മരണകള്‍ ഉണര്‍ത്തുന്നതായി. മുഹമ്മദ്‌ സുഹ്‌റാബ്‌ (കര്‍ണാടക) ഖിറാഅത്ത്‌ നടത്തി. നസ്‌റുല്‍ ഇസ്‌ലാം ചൗതരി (ആസാം) സ്വാഗതവും�അബ്ദുല്‍ വഹീദ്‌ (ആന്ധ്രപ്രദേശ്‌) നന്ദിയും പറഞ്ഞു. `ഇന്ത്യന്‍ മതേതരത്വം സംരക്ഷിക്കുക' എന്ന സന്ദേശമുയര്‍ത്തി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ആവിഷ്‌കരിച്ച കാംപയിനിന്റെ ഭാഗമായി വിവിധ ചാപ്‌റ്ററുകളുടെ ആഭിമുഖ്യത്തില്‍ കിഴക്കന്‍ പ്രവിശ്യയുടെ വിവിധ പ്രദേശങ്ങളില്‍ ചര്‍ച്ചകള്‍, സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.




BACK

Email this page to a friend

Home | Gallery | About Me | Comments | Contact Me